മൂസക്കായ്‌ടെ കടയില്‍ ആദ്യദിനം വിറ്റത് 16തരം മീനുകള്‍, കച്ചവടം തകര്‍ക്കുന്നുവെന്ന് വിനോദ് കോവൂര്‍

Breaking Keralam News

കോഴിക്കോട്: കോവിഡും ലോക്ഡൗണും ജീവിതം പ്രതിസന്ധിയിലാക്കിയതോടെ അവസാനം എം-80 മൂസ
ശരിക്കും മീന്‍ കച്ചവടം തുടങ്ങി. എം-80 മൂസക്കായ്‌ടെ (വിനോദ് കോവൂരിന്റെ)പെട പെടക്ക്ണ മീന്‍കച്ചവടം’് മൂസക്കായി സീ ഫ്രഷ്’ ഇന്നലെ ഉദ്ഘാടനം ചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിസന്റ് ബാബു പറശ്ശേരിയും ഒരുമിച്ചാണ് ഉദ്ഘാടനം ചെയ്തത്. ആദ്യദിനമായ ഇന്നലെ വില്‍പന നടത്തിയത് 16തരം മീനുകളാണ്. കച്ചവടം തകര്‍ക്കുയാണെന്നും തുടര്‍ദിവസവും ഇത് തുടരുമെന്ന പ്രതീക്ഷയാണെന്നും വിനോദ് കോവൂര്‍ ‘മറുപുറം കേരള’യോട് പറഞ്ഞു. രണ്ടാംദിനമായ ഇന്നത്തെ ആദ്യ കച്ചടം വിനോദ് കോവൂര്‍ തന്നെയാണ് നടത്തിയത്. കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റിലേക്ക് ഡോര്‍ ടെലിവറിയായി മീന്‍ എത്തിച്ചാണ് ഇന്നത്തെ കച്ചവടത്തിന് തുടക്കം കുറിച്ചത്. മലബാറിലെ വിവിധ ഇടങ്ങളില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും പല ആളുകളും ഇക്കാര്യം ചോദിച്ചു ബന്ധപ്പെട്ടുകൊണ്ടിരിക്കുകയണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും വിനോദ് പറഞ്ഞു. ഇന്ന് എം-80 മൂസയിലെ മൂസയുടെ ഭാര്യയായി അഭിനയിക്കുന്ന പാത്തു(സുരഭി ലക്ഷ്മി) കടയിലെത്തി മീന്‍ വാങ്ങിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സിനിമയും സീരിയലുമൊന്നും ഇല്ലാതായി.

വിദേശരാജ്യങ്ങളിലെ സ്റ്റേജ്‌ഷോകളുമില്ല. ആര്‍ട്ടിസ്റ്റ് വിസ കിട്ടാന്‍ പ്രയാസം. ഇതോടെ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ തന്നെ ട്രോളാനായി പറഞ്ഞതാണ് ഇനി മൂസക്കായിയെപ്പോലെ മീന്‍കച്ചോടം തുടങ്ങിക്കോളാന്‍. ഇതോടെയാണ് താന്‍ തന്നെ ഇ്ക്കാര്യം സീരിയസ്സായി എടുത്തതെന്നും എം-80 മൂസ എന്ന സീരയിലില്‍ മീന്‍കച്ചവടക്കാരനായി കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്ന വിനോദ് കോവൂര്‍ പറഞ്ഞു. ഇതോടെയാണ്പുഴമീനും കടല്‍മത്സ്യവും വില്‍ക്കുന്ന ‘ മൂസക്കായി സീഫ്രഷ് ‘ എന്ന കടയ്ക്ക് പിറവിയെടുത്തത്. തന്റെ ആശയം പറഞ്ഞപ്പോള്‍ അഭിഭാഷകനായ സഹോദരന്‍ ഇതുസംബന്ധിച്ചു മനോജ് നിയമോപദേശം നല്‍കി. റോഡരികിലെ കച്ചവടങ്ങള്‍ ഒന്നൊന്നായി നിരോധിക്കപ്പെടുകയാണ്. അപ്പോള്‍ കടയ്ക്ക് നല്ല സാദ്ധ്യതയുണ്ട്.പാര്‍ട്ണര്‍മാരില്‍ രണ്ടുപേര്‍ ചാലിയത്ത് മത്സ്യബന്ധന ബോട്ടുള്ളവരാണ്. തുടര്‍ച്ചയായി നല്ല മത്സ്യംകിട്ടാന്‍ ഇത് വഴിയൊരുക്കും. മറ്റുരണ്ടുപേര്‍ ഐ.ടി.രംഗത്ത്് തിരിച്ചടി നേരിട്ടവര്‍.’ പൊരിച്ചോളീ, കറിവെച്ചോളീ…’ എന്നെഴുതിയ ഒന്നാംതരം പായ്ക്കില്‍ മുറിച്ച് വൃത്തിയാക്കി മസാലപുരട്ടിയ മീന്‍ വീടുകളിലെത്തിക്കും.

കോഴിക്കോട് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കടയുടെ പരസ്യത്തിനായി മൂസക്കായിയുടെ ചിത്രമുള്ള കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കൊച്ചിയില്‍ 14 ഇടത്ത് സിനിമാതാരങ്ങളായ രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും ചേര്‍ന്ന് മത്സ്യവിപണനശൃംഖലയൊരുക്കിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ അതുപോലെ കോഴിക്കോട്ടും ആരംഭിക്കാന്‍ അവര്‍ പ്രേരിപ്പിച്ചിരുന്നു. കോവിഡ്കാലത്ത് ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനംചെയ്തിരുന്നു. മത്സ്യസ്റ്റാള്‍ തുടങ്ങിയാലും കലാജീവിതം തുടരും. ഇപ്പോള്‍ ഇങ്ങനെയൊരു കട അത്യാവശ്യമായെന്നുമാത്രം-47 സിനിമകളിലും അതിലേറെ സീരിയലുകളിലും അഭിനയിച്ച വിനോദ് കോവൂര്‍ പറഞ്ഞു. മലയാള സിനിമയില്‍ ഹാസ്യനടനായാണ് വിനോദ് വേഷമിട്ടിട്ടുള്ളത്.

1969 ജൂലൈ 17നാണ് ജനനം. നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ വിനോദ് ആദാമിന്റെ മകന്‍ അബു, പുതിയ തീരങ്ങള്‍,101 ചോദ്യങ്ങള്‍ , വല്ലാത്ത പഹയന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കോവൂര്‍ സ്വദേശിയായ ഇദ്ദേഹം മഴവില്‍ മനോരമ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. ശേഷമാണ് മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലെ എം80 മൂസ എന്ന ടെലി സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പച്ച് കൂടുതല്‍ പ്രിയങ്കരനാത്. ഇതിലാണ് വിനോദ് മീന്‍വേഷക്കാരനായി അഭിനയിക്കുന്നത്. ഈ സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ വിനോദ് മലബാറിലെ നാടന്‍ ഭാഷയാണ് സീരിയലില്‍ സംസാരിക്കുന്നത്. ഇതിനാല്‍ തന്നെ കൂടുതലായും മലബാറിലെ കുടുംബ പ്രേക്ഷകരിലാണ് വിനോദ് എം-8 മൂസ കൂടുതലായും പതിഞ്ഞത്. പല ഉദ്ഘാടന ചടങ്ങുകളിലും എത്തുമ്പോള്‍ എം-80 മൂസയുടെ വേഷപ്പകര്‍ച്ചയയുമായാണ് നടന്‍ എത്താറുള്ളത്. കുട്ടിക്കാലത്ത് കാമ്പിശ്ശേരി നാടക മത്സരത്തില്‍ മികച്ച ബാല താരമായിരുന്നു. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലൂടെ ബി സോണ്‍, ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ വിജയിച്ചു. കേരള സര്‍ക്കാരിന്റെ കേരളോത്സവ നാടക മത്സരത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം മികച്ച നടനുമായിരുന്നു. ഇനി നടന്റെ മീന്‍കച്ചവടവും വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *