കണ്ണൂര്‍: കണ്ണൂരില്‍ സഹോദരനെ വെട്ടിക്കൊല്ലാന്വന്ന അക്രമി സംഘത്തിന്റെ വാളില്‍ കയറിപ്പിടിച്ച് സഹോദരി. എങ്കില്‍ നിങ്ങള്‍ ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ’ എന്ന് ആക്രോശിച്ച് കൊണ്ട് സഹോദരിമാരില്‍ മൂത്തയാളായ റാഹിതയാണ് വാളില്‍ കയറിപ്പിടിച്ചത്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ഇന്നാണ് വെട്ടിക്കൊന്നത്. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന് (30) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേര് പിന്നില്‍ നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പോലിസിന് വിവരം കൈമാറിയത്.
ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. സലാഹുദ്ദീനും രണ്ട് സഹോദരിമാരും ഐ 10 വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. സലാഹുദ്ദീന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തുടര്‍ച്ചയായ വെട്ടില്‍ കഴുത്ത് മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തുടക്കത്തില്‍ തന്നെ പോലിസ് അനാസ്ഥ കാട്ടിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വാഹനത്തില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ സ്വലാഹുദ്ദീന്‍ പോലിസിനെ അറിയിച്ചങ്കെിലും ആരുമെത്തിയില്ലെന്നാണ് ആരോപണം. സ്വലാഹുദ്ദീനെ വെട്ടിവീഴ്ത്തിയതിനെ തുടര്‍ന്ന് സഹോദരിമാര്‍ ബഹളമുണ്ടാക്കിയപ്പോഴാണ് ഇതുവഴി വാഹനത്തിലെത്തിയവര്‍ പോലിസിനെ വിവരമറിയിച്ചത്. എന്നാല്‍, ഏറെ വൈകിയാണ് പോലിസെത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ പോലിസ് കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.
പിതാവ് യാസീന്‍ തങ്ങള്‍ , മാതാവ് നുസൈബ, ഭാര്യ നജീബ (24), അസ്വ (4), ഹാദിയ (2) എന്നിവര്‍ മക്കളാണ്.
