തന്നെ മതംമാറ്റി കൂടെ പൊറുപ്പിച്ചു കാമുകന്‍ അവസാനം മകളെയും ശാരീരികമായി
ഉപദ്രവിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി പുറത്തിറങ്ങിയാല്‍ തന്നെയും മകളേയുംമണ്ണെണ്ണ ഒഴിച്ച്
കൊലപ്പെടുത്തിമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മലപ്പുറം പുളിക്കലിലെ യുവതി

Breaking Crime Keralam

മലപ്പുറം: തന്നെ മതംമാറ്റി കൂടെ പൊറുപ്പിച്ചു കാമുകന്‍ അവസാനം മകളെയും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഇതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍ അകത്തായ കാമുകന്‍ പുറത്തിറങ്ങിയാല്‍
തന്നെയും മകളേയുംമണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും യുവതി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. മലപ്പുറം പുളിക്കല്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഹിന്ദുവായ തന്നെ മുസ്ലിംമതക്കാരിയാക്കി കൂടെ താമസിപ്പിച്ച കാമുകന്‍ ഈ ബന്ധത്തിലുള്ള മകളെയും പിന്നീട് ശാരീരികമായി ഉപദ്രവിച്ചു. ഇതോടെ പോക്സോനിയമപ്രകാരം പരാതി നല്‍കിയതോടെ പോലീസ് പിടികൂടി റിമാന്‍ഡില്‍ കഴിയുന്ന പ്രതി പുറത്തിറങ്ങിയാല്‍ തന്നെയും മകളേയും മണ്ണെണ്ണ ഒഴിച്ച് കൊല്ലുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായുമാണ് യുവതി നല്‍കിയ പരാതി.

സംഭവത്തില്‍ അമ്മക്കും മകള്‍ക്കും സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോക്സോ നിയമ പ്രകാരം പരാതി നല്‍കിയ വിരോധത്തില്‍ ജയിലില്‍ കഴിയുന്ന വ്യക്തി യുവതിയെയും മകളെയും ഉപദ്രവിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ യുവതിക്കും മകള്‍ക്കും സംരക്ഷണം നല്‍കണമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ ബീനാ കുമാരി നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരി ഇപ്പോള്‍ ജയിലില്‍ കഴിയുന്നയാള്‍ക്കൊപ്പമാണ് മുമ്പ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്.

കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഇയാള്‍ പുറത്തിറങ്ങിയാലുടന്‍ തന്നെയും മകളെയും കൊല്ലുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്തുമെന്നാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഹിന്ദുമതക്കാരിയായ തന്നെ മുസ്ലിംമതത്തിലേക്ക് മാറ്റിയതായും പരാതിയിലുണ്ട്. കമ്മീഷന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ കൊണ്ടോട്ടി പോലീസിന് നിര്‍ദ്ദേശം നല്‍കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *