മലയാള സിനിമികള്‍ എട്ടു നിലയില്‍ പൊട്ടിയിട്ടും വീണ്ടും പടമെടുക്കുന്നതിലെ രഹസ്യം കണ്ടെത്താന്‍ കേരളാ പോലീസ് ആദ്യമായി തുനിഞ്ഞിറങ്ങുന്നു. നിര്‍മാതാക്കളുടെ വിവര ശേഖരം തുടങ്ങി

Breaking Crime Keralam News

കൊച്ചി: കളളക്കടത്തിലൂടെ കേരളത്തിലെത്തുന്ന സ്വര്‍ണക്കടത്തിലെ ലാഭം മലയാള സിനിമയില്‍ ഉപയോഗിക്കുന്നതായി സൂചന. നഷ്ടക്കണക്കുകള്‍ മാത്രം പറയുന്ന മലയാള സിനിമയില്‍ പലരും വീണ്ടും വീണ്ടും പടമെടുക്കുന്നതിലെ രഹസ്യം കണ്ടെത്താനുറച്ച് പോലീസ് സ്പെഷല്‍ ബ്രാഞ്ച്. സ്വര്‍ണക്കടത്തുകാരും മയക്കുമരുന്നു സംഘങ്ങളും സിനിമാക്കാരും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സംസ്ഥാന പോലീസ് ആദ്യമായി ഇത്തരമൊരു അന്വേഷണത്തിന് തീരുമാനിച്ചത്.
ഇതിന്റെ ആദ്യപടിയായി സിനിമകളുടെ വിവരങ്ങളാവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്തുനല്‍കി. 2019 ജനുവരി ഒന്നിനു ശേഷമിറങ്ങിയ എല്ലാ മലയാള സിനിമകളുടെയും പട്ടിക, അഭിനേതാക്കള്‍, അവരുടെ പ്രതിഫലം, നിര്‍മാണച്ചെലവ്, നിര്‍മാതാവിന്റെ പേര്, വിജയിച്ച സിനിമകള്‍, നഷ്ടമുണ്ടാക്കിയവ തുടങ്ങിയ വിവരങ്ങളാണു തേടുന്നത്. ബോക്സോഫീസില്‍ നിലംപരിശായ പല സിനിമകളുടെയും നിര്‍മാതാക്കളും പണം മുടക്കിയവരും വീണ്ടും സിനിമയെടുക്കുന്നത് അന്വേഷണ വിധേയമാക്കും. സിനിമയിലേക്കു പണമെറിയുന്ന പുതുതലമുറക്കാരെപ്പറ്റിയും അന്വേഷണമുണ്ട്.

സ്വര്‍ണക്കടത്തിലെ ലാഭത്തിലൊരു പങ്ക് മലയാള സിനിമയില്‍ നിക്ഷേപിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. അതോടെ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നു സിനിമാ മേഖലയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നു. ഈ ആരോപണമെന്നായിരുന്നു അവരുടെ വാദം. സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്കു മുന്നിമാന്യമായി സിനിമ നിര്‍മിക്കുന്നവര്‍ക്കു കളങ്കം ഉണ്ടാക്കുന്നതാണലാണു പരാതിയെത്തിയത്. എന്നാല്‍, സ്വര്‍ണക്കടത്ത് പണം തീവ്രവാദ/രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് അവര്‍ അന്വേഷിക്കുന്നത്.

കള്ളക്കടത്തുകാരുടെ മറ്റു ബന്ധങ്ങള്‍ സി.ബി.ഐയോ പോലീസോ ആണ് അന്വേഷിക്കേണ്ടത്. സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം പലകോണുകളില്‍നിന്ന് ഉയരുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പുരോഗമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് വിവരശേഖരണത്തിനു തുടക്കമിട്ടത്. സ്വര്‍ണക്കടത്തുകാര്‍ക്ക് മയക്കുമരുന്നുലോബിയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും സ്പെഷല്‍ ബ്രാഞ്ച് പരിശോധിക്കും. ബംഗളുരുവില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുമായി അടുത്ത ബന്ധമുള്ള മലയാളിയായ നിയാസ് മുഹമ്മദിനെ ചുറ്റിപ്പറ്റിയാണ് പ്രാഥമികാന്വേഷണം.

ഏതാനും മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നിയാസിനു പക്ഷേ, സിനിമമേഖലയില്‍ വിപുലമായ ബന്ധങ്ങളുണ്ട്. മലയാള സിനിമയിലേക്കു ലഹരിയെത്തിക്കുന്നത് നിയാസാണെന്ന സംശയവുമുണ്ട്. ഇയാള്‍ ഇപ്പോള്‍ ബംഗളരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഗോവ, ബംഗളരു പബുകളില്‍ ലഹരിയെത്തിക്കുന്നതിലും നിയാസിനു പങ്കുണ്ടെന്നു സംശയിക്കുന്നു. ഏതാനും പബുകളില്‍ ബിസിനസ് പങ്കാളിയാണെന്നും സൂചനയുണ്ട്.

ആലപ്പുഴ അരൂരാണ് നിയാസിന്റെ സ്വദേശമെന്നു പറയുന്നുണ്ടെങ്കിലും സ്പെഷല്‍ ബ്രാഞ്ചിന് ഇക്കാര്യം വ്യക്തമായിട്ടില്ല. എറണാകുളം കലൂരില്‍ താമസിച്ചിരുന്നെന്നും വിവാഹമോചിതനാണെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച ”കല്‍ക്കി”യില്‍ വില്ലന്‍ വേഷമിട്ട നിയാസ് ഏതാനും കന്നട സിനിമകളില്‍ അപ്രധാന വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *