ഇന്ത്യ ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് ലോകരാജ്യങ്ങള്‍

Breaking India

ന്യൂഡല്‍ഹി: ഇന്ത്യ ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് ലോകരാജ്യങ്ങള്‍. നയതന്ത്ര, സൈനീക
വിഷയങ്ങളില്‍ ഇന്ത്യയെ വാഴ്ത്തി വിവിധ രാജ്യങ്ങള്‍. കിഴക്കന്‍ അതിരില്‍ ചൈനയുമായി നില്‍ക്കുന്ന പ്രശ്നത്തില്‍ മേല്‍ക്കൈ നേടാനായതാണ് ഇന്ത്യയെ കരുത്തുറ്റ രാജ്യമെന്ന നിലയില്‍ ലോകരാജ്യങ്ങള്‍ വാഴ്ത്താന്‍ കാരണമായത്. അതോടൊപ്പം ചൈന കയ്യടക്കിയിരുന്ന ഇന്ത്യന്‍ മേഖലകള്‍ തിരിച്ചു പിടിച്ചതും സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങാതെ ചൈനയ്ക്ക് ഇന്ത്യയെ ഒത്തുതീര്‍പ്പിന് വിളിക്കേണ്ടി വന്നതും ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. വളരെ ഗുരുതരമായ നയതന്ത്ര സാഹചര്യത്തിലും ഇന്ത്യ ഉറച്ച് നിന്ന് ശക്തമായി തിരിച്ചടിച്ചെന്നാണ് വിദേശ നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.
തുടര്‍ച്ചയായി അഞ്ചു മാസങ്ങളോളം ഇന്ത്യയുടെ ചെറുത്ത് നില്‍പ്പില്‍ കരുത്തരെന്ന വിശേഷണമാണ് ഇന്ത്യയിലെ വിദേശ പ്രതിനിധികള്‍ക്ക്. നാളിതുവരെ ഇന്ത്യ പാകിസ്താനെ മാത്രമാണ് ചെറുത്തു നിന്നിരുന്നത്. അവരാകട്ടെ സൈനികമായും സാമ്പത്തീകമായും ദുര്‍ബ്ബലരാണ്. എന്നാല്‍ ചൈനയെ അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലയിലാണ ചെറുത്തത്. സൈനീകമായും നയതന്ത്രപരമായുമുള്ള ഇന്ത്യയുടെ കരുത്തിനെയാണ് അവിടെ ബോദ്ധ്യപ്പെട്ടത്.

മുന്‍പ് ഇന്ത്യന്‍ അധീനതയില്‍ അല്ലാതിരുന്ന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ കൂടി പിടിച്ചടക്കിയതിലൂടെ, യുദ്ധതന്ത്രജ്ഞര്‍ ചൈനയ്ക്കെതിരെ പോരാടാനുള്ള തങ്ങളുടെ സൈനികശേഷിയും നയതന്ത്ര കൗശലവുമാണ് പരസ്യമാക്കിയിരിക്കുന്നതെന്നും നയതന്ത്രജ്ഞര്‍ പറയുന്നു. ചൈനയുടെ നീക്കങ്ങള്‍ക്ക് ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കി. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെങ്കിലും ഗാല്‍വന്‍ സംഭവം കാണിച്ചു തരുന്നത് ഇന്ത്യ ചൈന സ്വീകരിച്ച അതേ ആക്രമണോത്സുകത ആരംഭിച്ചു എന്നതാണെന്ന് ചൈനയുമായി അത്ര നല്ല ബന്ധം തുടരാത്ത ഏഷ്യാ പസഫിക്ക് രാജ്യത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം.

ചൈന നടത്തുന്ന നീക്കത്തിന് സമാനമായ രീതിയില്‍ ഇന്ത്യ എടുത്ത തീരുമാനവും അമ്പരപ്പിക്കുന്നതായിരുന്നു. ജൂണില്‍ നടന്ന സൈനിക കയ്യാങ്കളി ഏഷ്യന്‍ മേഖലയെ തങ്ങളുടെ മേഖലയാക്കി മാറ്റാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യ തടഞ്ഞത്. ചൈനയെ കൈകാര്യം ചെയ്ത രീതിയിലൂടെ ഇന്ത്യയൂടെ നയതന്ത്ര ഇമേജ് കൂടിയെന്നും ഇദ്ദേഹം പറയുന്നു. ചൈനീസ് ആപ്പുകളെ നിരോധിക്കാനുള്ള ഇന്ത്യന്‍ തീരുമാനം ചൈനയെ സാമ്പത്തീകമായി മുറിപ്പെടുത്തിയത് ചില്ലറയല്ല. ചൈനയുടെ അഭിമാനം തകര്‍ത്ത നടപടി വരും കാലത്ത് മറ്റു രാജ്യങ്ങളെയും ഈ രീതിയില്‍ നീങ്ങാന്‍ ഉത്തേജിപ്പിക്കുമെന്നാണ് ഒരു യൂറോപ്യന്‍ രാജ്യത്തെ പ്രതിരോധ വിഭാഗം നടത്തിയ പ്രതികരണം.

ഇന്ത്യയെ അടിച്ചമര്‍ത്താമെന്നാണ് ചൈന കരുതിയത്. എന്നാല്‍ ഇന്ത്യ അതിനെ ശരിയായ രീതിയില്‍ പ്രതിരോധിച്ചു. ഇന്ത്യ ഈ രീതിയില്‍ പ്രതികരിക്കുമെന്ന് ചൈനയിലെ തയതന്ത്ര വിഭാഗം ഒരിക്കലും കരുതിയിരുന്നില്ല. ഇതുവരെ ചൈനീസ് പ്രകോപനങ്ങളെ സഹിഷ്ണുതയോടെയാണ് ഇന്ത്യ നേരിട്ടതെങ്കില്‍ ഇപ്പോള്‍ മുഴക്കമുള്ള ശബ്ദത്തിലുള്ള, വ്യക്തമായ മുന്നറിയിപ്പാണ് രാജ്യം ചൈനയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 30 ന് നടത്തിയ സൈനീക നടപടിയിലൂടെ കിഴക്കന്‍ അതിരില്‍ നിര്‍ണ്ണായ നേട്ടം കൈവരിക്കാനും ഇന്ത്യയ്ക്കായെന്ന് ഇദ്ദേഹം പറയുന്നു. ഇതാദ്യമായി ഇന്ത്യന്‍ സൈന്യത്തിനൊപ്പം സേവനം ചെയ്യുന്ന സ്പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്സിലെ ടിബറ്റ് വംശയജരുടെ കരുത്ത് ഇന്ത്യ ചൈനയ്ക്ക് കാട്ടിക്കൊടുത്തതും അവരെ അമ്പരപ്പിച്ച നടപടിയായി. ചൈനയ്ക്കെതിരേ എസ്എസ്എഫിനെ വിന്യസിപ്പിച്ച് ഇന്ത്യ ലോകത്തിനും മറ്റൊരു സൂചന നല്‍കി. ഇനി വലിയ രീതിയിലുള്ള ഒരു പടപ്പുറപ്പാടിന് ഒരുങ്ങുമ്പോള്‍ ചൈന രണ്ടു തവണ ചിന്തിക്കും. ചൈനീസ് സൈന്യത്തെ ഓടിച്ച് മുന്നേറിയ ഇന്ത്യ ഇത്തവണ മാപ്പു പറയാന്‍ കൂട്ടാക്കാതെ ആളും അര്‍ത്ഥവും നല്‍കി പിന്തുണച്ചതും നിര്‍ണ്ണായകമായെന്ന് ഇദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *