മലപ്പുറം: മാതാവ് ജോലിക്കുപോകുന്ന സമയത്ത് ക്വാര്‍ട്ടേഴ്സിലുള്ള ഏഴുവയസ്സുകാരി മകളെ അയല്ക്കാരന് പീഡിപ്പിച്ചത് പലതവണ. സംഭവം മലപ്പുറം അങ്ങാടിപ്പുറത്താണ്. വാടക ക്വര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് നാട്ടുകാരന് തന്നെയായ അയല്ക്കാരന് മാതാവില്ലാത്ത സമയത്ത് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയത്. മാതാവ് ജോലികഴിഞ്ഞ കുളിപ്പിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്കണ്ട പാടുകളാണ് ആദ്യം സംശയം ജനിപ്പിച്ചത്. പീഡന വിവരം പുറത്തുപറയരുതെന്ന് അയല്ക്കാരന് ഭീഷണിപ്പെടുത്തിയതിനാല്‍ തന്നെ പെണ്‍കുട്ടി ഭയന്നിരുന്നു. രഹസ്യഭാഗത്തെ ചെറിയ മുറിവുകള്‍ കണ്ടതോടെ മാതാവ് പെണ്‍കുട്ടിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്ഡ്ലൈന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്പെണ്കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് കേസെടുക്കാന്‍ പെരിന്തല്‍മണ്ണ പോലീസിനെ വിവരം അറിയിച്ചു. ക്രൂരമായ പീഡനങ്ങളാണ് ഓരോദിനങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 12വയസ്സിനു താഴേയുള്ള കേസുകള്‍ പോക്സോ കേസിനപ്പുറം അഗ്രവേറ്റഡ് കേസുകളായാണ് പോലീസ് രജിസ്റ്റര്‍ചെയ്യുന്നത്.
