ഗള്‍ഫിലേക്ക് ലക്ഷങ്ങളൂടെ കറന്‍സി കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍

Breaking Crime News Pravasi

കോഴിക്കോട്: ഗള്‍ഫില്‍നിന്നും കേരളത്തിലേക്ക് സ്വര്‍ണം ഒഴൂകുന്നതിനിടെ നാട്ടില്‍നിന്ന് അങ്ങോട്ട്
കറന്‍സി കടത്തും വ്യാപകം. കള്ളക്കടത്ത് സ്വര്‍ണം വാങ്ങല്‍, ഇലക്ട്രിക് ഉല്‍പന്നങ്ങള്‍ എത്തിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഇത്തരത്തില്‍ വ്യാപകമായി നാട്ടില്‍നിന്നും ഗള്‍്ഫ് നാടുകളിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നതിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്ക് കറന്‍സി കടത്ത് ഇന്നലെ പിടികൂടി. കേന്ദ്ര സുരക്ഷാ സേനയുടെ(സിഐഎസ്എഫ്) പരിശോധനയില്‍ ദുബായിലേക്ക് പോകാനെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് മാത്രം 19.44 ലക്ഷത്തിന്റെ കറന്‍സിക്കടത്താണ് പിടികൂടിയത്.

ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കൊടുവളളി സ്വദേശി മുഹമ്മദ് അസ്ലം, എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താര്‍ എന്നിവരില്‍ നിന്നാണ് കറന്‍സി പിടികൂടിയത്. 3.44 ലക്ഷം രൂപയാണ് മുഹമ്മദ് അസ്ലമില്‍ നിന്ന് കണ്ടെത്തിയത്. ഇയാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇന്ത്യന്‍ കറന്‍സിയുണ്ടായിരുന്നു.

സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കറന്‍സി കടത്ത് കണ്ടെത്തിയത്. യാത്രക്കാരന് ഇന്ത്യന്‍ കറന്‍സി കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്.
കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താറില്‍ നിന്ന് 16 ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സികളാണ് പിടികൂടിയത്. യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാന്‍ റിയാല്‍ തുടങ്ങിയവായാണ് കണ്ടെത്തിയത്. ഇരുവരേയും പിന്നീട് കസ്റ്റംസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *