കോടികളുടെ കള്ളപ്പണം വരുന്നത് രഹസ്യ അറകളുള്ള ലോറികളിലൂടെ

Breaking Crime News

മലപ്പുറം: കോടികളുടെ കള്ളപ്പണം കടത്താന്‍ ഷിജോക്ക് രഹസ്യ അറകളുള്ള 10ലോറികള്‍ സ്വന്തം. ആരാണ് ഷിജോ ?. ജി.എസ്.ടി തട്ടിപ്പിനും കള്ളപ്പണം കടത്താനും ഷിജോയ്ക്ക് രഹസ്യ അറകളുള്ള പത്തുലോറികളെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറം തവനൂര്‍ കുരടിയില്‍ രേഖകളില്ലാത്ത 1.38 കോടി രൂപയും ലോറിയും പോലീസ് പിടിച്ചെടുത്തിരുന്നു. ഈരേഖകളില്ലാത്ത പണം കൊണ്ടു വന്നത് അടയ്ക്ക വ്യാപാരിയായ ഷിജോക്കുവേണ്ടിയായിരുന്നു. ഇതിനെ തുടര്‍ന്ന് ഷിജോയുടെ ചാലിശ്ശേരി യിലെ വീട്ടിലും കോക്കൂരിലെ അടക്കാ ഗോഡൗണിലും പോലീസ് നടത്തിയ പരിശോധനയില്‍ രഹസ്യ അറകള്‍ ഉള്ള ഒരു ലോറി കൂടി പിടിച്ചെടുത്തു. ഇതുമായി നടത്തിയ അന്വേഷണത്തിലൂടെ പ്രതിക്ക് പത്തിലധികം രഹസ്യ അറകളുള്ള ലോറികളുണ്ടെന്നു പോലീസിന് വിവരം ലഭിച്ചു.സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് എത്തും മുന്‍പ് പ്രതി രക്ഷപ്പെട്ടതായി കുറ്റിപ്പുറം ഡി ഐ ശശിധരന്‍ മേലെയില്‍ അറിയിച്ചു. കേസില്‍ ലോറി ഡ്രൈവര്‍ വൈശാഖിനെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിനു പിന്നില്‍ ജി എസ് ഡി തട്ടിപ്പ് സംഘമെന്നാണ് പോലീസ് നിഗമനം .
ജിഎസ്ടി വെട്ടിച്ചു നാഗ്പുരിലേക്കു കടത്തുന്ന അടക്കയുടെ പണമാണ് ലോറിയില്‍ നിന്നു പിടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. വ്യാജ നികുതി രേഖയുണ്ടാക്കി സര്‍ക്കാരിനെ പറ്റിച്ചതിനെതിരെ 2008ല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. വ്യാജ മേല്‍വിലാസം നല്‍കി ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന സംഘം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു. കേസിന്റെ വിശദവിവരങ്ങള്‍ അനേഷിക്കുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വിഭാഗം എന്നിവര്‍ക്ക് പോലീസ് പ്രാഥമിക വിവരം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലഹരി വസ്തു കടത്തുന്നുണ്ടെന്ന സംശയത്തില്‍ പരിശോധന പരിശോധന നടത്തിയപ്പോള്‍ ലോറിയിലെ ലഹസ്യ അറയില്‍നിന്നും ഒരു കോടി മുപ്പത്തിയെട്ടര ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തത്. തവനൂര്‍ കൂരടയിലെ അരിഗോഡൗണ്ടിലേക്ക് ധാന്യങ്ങളുമായെത്തിയ ലോറിയുടെ രഹസ്യ അറയിലായിരുന്നു പണം. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടയില്‍ കുറ്റിപ്പാല ഭാഗത്ത് വച്ച് തവനൂരിലെ കടയിലേക്ക് നാഗ്പൂരില്‍ നിന്നും അരിയുള്‍പ്പടെയുള്ള സാധനങ്ങളുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. നാഗ്പൂരില്‍ നിന്ന് ഇരുപത്തിയഞ്ച് ടണ്‍ ധാന്യങ്ങളുമായാണ് ലോറി തവനൂരിലെത്തിയത്. ഇവ തവനൂരിലെ ഗോഡൗണില്‍ ഇറക്കിയതിന് ശേഷമാണ് പരിശോധന നടത്തിയത്. നാഗ്പൂരില്‍ നിന്ന് ഷിനോയ് എന്നയാള്‍ സഹോദരന്‍ ഷിജോക്ക് വേണ്ടി അയച്ച പണമെന്നാണ് തുടര്‍ന്ന് പോലീസിന് ലഭിച്ച വിവരം. സംഭവ സ്ഥലത്തുവെച്ചുതന്നെ ലോറി ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖ്നെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതേ ലോറിയില്‍ നിരവധി തവണ ഇത്തരത്തില്‍ പണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. ലോറിയുടെ ഉള്‍പശത്ത് രണ്ട് അറകളിലായി നാലുചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം .ലോറിയുടെ ഉടമസ്ഥന്‍ രഹസ്യ അറയുണ്ടാക്കി സഹോദരന് ഡ്രൈവര്‍ വശം കൊടുത്തയച്ചതാണ് പണമെന്ന് അന്വേഷണ സംഘം പറഞ്ഞു.റിപ്പോര്‍ട്ട് തയ്യാറാക്കി കേസ് കുറ്റിപ്പുറം പോലീസിന് കൈമാറി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ് മെന്റ് സ്വാകാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അനികുമാര്‍ , സി.ഐ കൃഷ്ണകുമാര്‍, ഇന്‍സ്ടര്‍മാരായ കെ.ബി വിനോദ്, സി.ആര്‍. മുകേഷ് കുമാര്‍ ,
എസ് മധുസൂദനന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബിന്‍ , രാജേഷ്, ഷംനാദ്, മുഹമ്മദലി, പ്രഭാകരന്‍ പള്ളത്ത് , രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന

Leave a Reply

Your email address will not be published. Required fields are marked *