രീതികള്‍ മാറി സ്വര്‍ണം ഒഴുകുന്നു

Breaking Crime News

മലപ്പുറം: 95ലക്ഷം രൂപയുടെ സ്വര്‍ണം സിലിണ്ടര്‍ ആകൃതിയില്‍ ഒളിപ്പച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടിയില്‍. അമിക്‌സി മോട്ടോറിന്റെ പ്ലാസ്റ്റിക് കവറിന്റെ ആന്തരിക പാളിയില്‍ ഒട്ടിച്ച് വസ്ത്രത്തിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി
മലപ്പുറം ചെറുവായൂര്‍ സ്വദേശിയായ അബ്ദുല്‍ അസീസ് മാട്ടിലാണ് പിടിയിലായത്.
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ എയര്‍ അറബിയ ജി9 454 വിമാനത്തിലെ യാത്രക്കാരനാണ് പിടിയിലായയത്.
1 കിലോ 866 ഗ്രാം സ്വര്‍ണ്ണം എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ യാത്രക്കാരനാണ് പിടികൂടിയത്.
ഇയാള്‍ 24 കാരറ്റ് സ്വര്‍ണം സിലിണ്ടര്‍ ആകൃതിയിലുള്ള അമിക്‌സി മോട്ടോറിന്റെ പ്ലാസ്റ്റിക് കവറിന്റെ ആന്തരിക പാളിയില്‍ ഒട്ടിച്ച് വസ്ത്രത്തിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് രാജ്യാന്തര മാര്‍ക്കറ്റില്‍ 95,35000 രൂപ വിലമതിപ്പുണ്ടെന്ന് എയര്‍ ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *