മലപ്പുറം: പട്ടാപകല്‍ ഉടമയുടെ കണ്മുന്നില്നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ച് കടന്നു കളഞ്ഞത് 15വയസ്സുകാരന്. അവസാനം പ്രതിയെ പിടികൂടാനെത്തിയ പോലീസും ഞെട്ടി. പ്രതിയെ പിടികൂടാന്‍ പോലീസ് പരിശോധിച്ചത് 150ലേറെ സി.സി.ടി.വി ക്യാമറകള്‍. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും. താനൂര്‍ മൂലക്കല് സ്വദേശി അബ്ദുറഹിമാന്റെ സ്കൂട്ടറാണ് കഴിഞ്ഞ പതിനാലാം തിയ്യതി മോഷ്ടണം പോയത്. സുഹൃത്തിന്റെ മില്‍മ്മ ബൂത്തില്‍ കയറിയപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ നിമിഷ നേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രവാസിയായ അബ്ദുറഹിമാന് മത്സ്യംവാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തിന്റെ കടയില്‍ കയറിയിരുന്നത്. സ്കൂട്ടര്‍ മോഷണംപോയതോടെ വിവരം നല്‍കുന്നവര്‍ക്ക് പരിതോഷികംവരെ പ്രഖ്യാപിച്ചാണ് അന്വേഷണം നടന്നിരുന്നത്.
പ്രതി സ്കൂട്ടര്‍ ഓടിച്ചുപോകുന്ന ദൃശ്യം സി.സി.ടിവിയില്‍ പതിഞ്ഞെങ്കിലും ഹെല്‍മെറ്റും മാസ്കും ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം സി.സി.ടി.വി 150ലേറെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെഥയാണ് താനൂര്‍ സി.ഐയും സംഘവും 15വയസ്സുകാരനായ പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കണ്ടപ്പോള്‍ ആദ്യം പോലീസും ഞെട്ടി. സി.സി.ടി.വി ദൃശ്യം കണ്ടപ്പോഴൂം പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാകുമെന്ന് പോലീസും കരുതിയില്ല. ദൃശ്യത്തില്‍ പ്രതി ഹെല്‍മെറ്റും, മാസ്കും ധരിച്ചതിനാലും വിദൂര ദൃശ്യമായിരുന്നതിനാലും മുഖം കൃത്യമായി കണാന്‍ കഴിഞ്ഞിരുന്നില്ല. കൃത്യമായ ധാരണയില്ലാതെയാണ് അന്വേഷണം പോയിരുന്നത്.
താനൂരിലെ റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി സ്നഹിതന്റെ ബീച്ച് റോഡിലെ മില്‍മ്മ ബൂത്തില്‍ കയറി കുറച്ച് കഴിഞ്ഞ് അബ്ദുറഹിമാന് പുറത്തിറങ്ങിയപ്പോള്‍ സ്കൂട്ടര്‍ കണ്മാനില്ലായിരുന്നു. കുറച്ച് ഭാഗങ്ങളില്‍ തെരഞ്ഞെങ്കിലും കണ്ടത്താനായില്ല, പിന്നീട് താനൂര്‍ പോലീസില്‍ പരാതി നല്കി, താനൂര്‍ സി.ഐ.പി.പ്രമോദിന്റെയും, എസ്.ഐ. നവീന്‍ ഷാജ്ന്റെയും നേതൃത്വത്തില്‍ നടത്തിയ സി.സി.ടി.വി ദൃഷ്യങ്ങളില്‍ ബീച്ച് റോഡിലൂടെ സ്കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടത്തിയിരുന്നു. പിന്നിട് അന്വേഷണ സംഘത്തിലെ സി.പി.ഒ.സലേഷ്, എം.പി.സഫറുദ്ധീന് എന്നിവര്‍ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തിയത്. ഉണ്യാല്‍ സ്വദേശിയാണ് പ്രതിയായ 15വയസ്സുകാരന്.