റംസിയുടെ ആത്മഹത്യ കേസ് പുതിയ വഴിത്തിരിവിലേക്ക്

Breaking Keralam

കൊല്ലം: കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യകേസ് പുതിയ വഴിത്തിരിവിലേക്ക്. ഈ കേസിന്റെ അന്വേഷണത്തിനായി എസ്. പി: കെ. ജി സൈമണ്‍ എത്തും. റംസിയുടെ രക്ഷിതാക്കളുടെ പരാതി പരിഗണിച്ചു കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു ഡിജിപി ഉത്തരവിറക്കിയത്. ഹാരിസ് എന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കുകയും തുടര്‍ന്ന് അതില്‍നിന്ന് പിന്‍മാറുകയും ചെയ്തതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിനായിരുന്നു റംസി ആത്മഹത്യ ചെയ്തത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പറഞ്ഞുറപ്പിച്ച ബന്ധമായിരുന്നു ഇരുവരുടെയും, പക്ഷേ ഹാരിസിന് വിവാഹ ആലോചന വന്നതിനെത്തുടര്‍ന്ന് അയാള്‍ റംസിയുമായുള്ള വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. മാത്രവുമല്ല ഗര്‍ഭിണിയായ റംസിയെകൊണ്ട് ഗര്ഭഛിദ്രവും നടത്തിയിരുന്നു. ശേഷം ഒരുപാട് തവണ വിവാഹം നടത്താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഹാരിസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് റംസി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹാരിസിന്റെ സഹോദര ഭാര്യ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് സംഭവത്തിനുശേഷം ഒളിവിലാണ്. ഇതിനുപുറമേ റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഉമ്മയെയും ചോദ്യം ചെയ്യണമെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ല എന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളും ആക്ഷന്‍ കൗണ്‍സിലും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് പുതിയ സംഘത്തിന് കൈ മാറിയിട്ടുള്ളത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ആണ് ഇപ്പോള്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *