തിരുവനന്തപുരം: കേരളത്തില്‍ എന്നല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവരാണെന്നും തന്റെ നിയമസഭാ സുവര്‍ണ്ണ ജൂബിലി നാളുകളില്‍ തനിക്ക് ലഭിച്ച സ്നേഹപൂച്ചെണ്ടുകള്‍ അത് വ്യക്തമാക്കുന്നതായും ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു.
പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്, എന്‍.ആര്.ഐ. കൗണ്‍സില്‍, പ്രേംനസീര്‍ സുഹൃത് സമിതി എന്നിവ നല്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.രാഷ്ട്രീയ തട്ടകം പുതുപ്പള്ളി ആണെങ്കിലും ലോക കേരളീയര്‍ എല്ലാം ആശംസകള്‍ അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.എന്‍.ആര്.ഐ.ചെയര്മാന് പ്രവാസി ബന്ധു ഡോ: എസ്.അഹമ്മദ്, വൈസ് ചെയര്മാന് കുര്യാത്തി ഷാജി, സുഹൃത് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് ഉപഹാരം നല്കി അനുമോദിച്ചു
