എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വരുണിന് പറയാനുള്ളത് കേള്‍ക്കൂ…

Breaking Keralam

കോട്ടയം: ലോക്ഡൗണിനോട് നന്ദി പറഞ്ഞ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാംറാങ്കുകാരന്‍
വരുണ്‍. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ്
തെള്ളകം അബാദ് റോയല്‍ ഗാര്‍ഡന്‍സിലെ താമസിക്കുന്ന വരുണിന്റെ കുടുംബം. വരുണ്‍ ലക്ഷ്യമിടുന്ന് രാജ്യത്തെ മുന്‍നിര ഐ.ഐ.ടികളില്‍ ഒന്നിലെ പ്രവേശനം. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കിന് കെ.എസ് വരുണ്‍ നന്ദി പറയുന്നത് ഡൗണിനോടാണ്. ലോക്ക്ഡൗണ്‍ കാലത്ത് പഠനത്തിന് കൂടുതല്‍ സമയം ലഭിച്ചതും പരീക്ഷ മാറ്റിവച്ചതും ഗുണം ചെയ്തെന്നും വരുണ്‍ പറഞ്ഞു. ആറു മണിക്കൂര്‍ വരെ ദിവസവും പഠനത്തിനായി മാറ്റിവയ്ക്കുമായിരുന്നു. ചിട്ടയായ പഠനം തന്നെയാണ് വിജയത്തിന് കാരണമായതെന്നും വരുണ്‍ പറഞ്ഞു. ഐ.ഐ.ടി പ്രവേശനം ലക്ഷ്യമിട്ടുള്ള പഠനത്തിനിടെയാണ് കീമില്‍ ഒന്നാം റാങ്ക് തേടിയെത്തിയത്. തെള്ളകം അബാദ് റോയല്‍ ഗാര്‍ഡന്‍സിലാണ് താമസം. മാന്നാനം കെ.ഇ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കെ.എസ് വരുണിന് സംസ്ഥാനതലത്തില്‍ ടോപ്പര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ, ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. തീരുവനന്തപുരം എരീസ് ഗ്രൂപ്പ് ഡയരക്ടറായ കെ. ഷിബുരാജിന്റെയുംഎം.ജി സര്‍വകലാശാല അസി. സെക്ഷന്‍ ഓഫിസര്‍ ആര്‍. ഇന്ദുവിന്റെയും മകനാണ് വരുണ്‍. കെ.ഇ സ്‌കൂളില്‍ പ്ലസ് ടു പഠനം ആരംഭിച്ചതോടെയാണ് എന്‍ട്രന്‍സ് പരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയത്. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ദേശീയതലത്തില്‍ 690-ാം റാങ്ക് വരുണ്‍ നേടിയിരുന്നു. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയ്ക്കായുള്ള തയാറെടുപ്പിലാണ് വരുണ്‍. മുംബൈ അല്ലെങ്കില്‍ ചെന്നൈ ഐ.ഐ.ടിയില്‍ കംപ്യൂട്ടര്‍ സയന്‍സോ, ഇലക്ട്രോണിക്സോ ആണ് വരുണിന്റെ ലക്ഷ്യം. എങ്കിലുംറാങ്കിന്റെ അടിസ്ഥാനത്തിലാകും ഭാവിയെന്നും വരുണ്‍ പറഞ്ഞു. രാജ്യത്തെ മികച്ച ഐ.ഐ.ഐ.ടികളില്‍ ഒന്നില്‍ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വരുണ്‍ പറഞ്ഞു. വരുണിന്റെ സഹോദരി വര്‍ഷ ഷിബുരാജ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *