നജ്മ ഹമീദ്
മലപ്പുറം: കൂലിപ്പണിയെടുത്ത് സ്വരൂപിച്ച പണംകൊണ്ട് പഠിച്ചു ഡോക്ടര്‍ ആവാന്‍ ഒരുങ്ങുകയാണ് മലപ്പുറം കാളികാവിലെ
ഇര്‍ഷാദ്. കരിപ്പായി അബ്ദുല്‍ അസീസിന്റെയും ഖയറുന്നിസയുടെയും മക്കളില്‍ മൂത്തവനായ ഇര്‍ഷാദിനെ ഒരു ഡോക്ടായി കാണണമെന്ന് പിതാവിനായിരുന്ന ഏറ്റവും വലിയ ആഗ്രഹം. കൂലിപ്പണിക്കാരനായ പിതാവിന്റെ ആഗ്രഹം എല്ലാവര്ക്കും ഒരു പരിഹാസമായിരുന്നു. പക്ഷെ പരിഹാസങ്ങളില്‍ അവര്‍ പതറിയില്ല. ഇന്ന് ഷൊര്‍ണുര്‍ വിഷ്ണു ആയുര്‍വേദ കോളേജില്‍ ബി എ എം എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇര്‍ഷാദ്. പിതാവിന്റെ വരുമാനം തികയാതെ വന്നപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഇര്‍ഷാദും കൂലിപ്പണി ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. പ്ലസ് ടു വരെ ഐസ് വില്‍പ്പന നടത്തിയും മണല്‍ വാരിയുമാണ് ഇര്‍ഷാദ് പഠിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയും കോളേജിലെ ചിലവിനു മായി പണം തികയാതെ വന്നപ്പോഴാണ് കെട്ടിടനിര്‍മ്മാണ ജോലികളിലേക്ക് ഇര്‍ഷാദ് ഇറങ്ങിച്ചെന്നത്. ഹോട്ടല്‍, കെട്ടിട നിര്‍മ്മാണം, സിമന്റ് കട്ട നിര്‍മ്മാണം, തുടങ്ങിയ എല്ലാ മേഖലകളിലും ഒഴിവുസമയങ്ങളില്‍ പണിയെടുത്തിരുന്നു. പരിഹാസങ്ങളില്‍ തളരാതെ അവയെ പ്രചോദനകളാക്കി മാറ്റി തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങുകയായിരുന്നു അവന്. ആ പ്രയാണം ഇന്നും തീര്‍ന്നിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്തും റോയല്‍ പിക്കിള്‍സ് എന്ന പേരിലുള്ള അച്ചാര്‍ വില്‍പ്പനയിലൂടെ വരുമാനം കണ്ടെത്തി പഠിക്കുകയാണ്…