തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രയില്‍ കൊവിഡ് ചികിത്സയിലിരുന്നയാളെ വീട്ടിലെത്തിച്ചത് പുഴുവരിച്ച നിലയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരനുഭവം നേരിട്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്കി.വീണതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 21നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെനിന്നും കൊവിഡ് പിടിപെട്ടു. 24 ന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി.
പിന്നീട് ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലത്തിയത്. വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ശരീരത്തില്‍നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്. ക്ഷീണിച്ച് അവശനായി എല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ് അനില്‍കുമാറിനെ ഒരു മാസശേഷം തങ്ങള്‍ കാണുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എല്ലാ ദിവസവും പിതാവിനെ പ്രവേശിപ്പിച്ച വാര്‍ഡിലേക്ക് വിളിക്കുമായിരുന്നു. അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നതെന്ന് മകള്‍ പറഞ്ഞു
