ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ പഴശ്ശി താവളമാക്കിയ ഗുഹ കാണാന്‍ ഇനി ജീപ്പ് ട്രക്കിംഗ് സൗകര്യവും. നായാടംപൊയിലിലെ പഴശ്ശിയുടെ ഗുഹയിലേക്കാണ് ജീപ്പ് ട്രക്കിംഗ് സൗകര്യം ഒരുക്കുന്നത്. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിര്‍ത്തിയില്‍ കക്കാടംപൊയില്‍ എന്ന സ്ഥലത്ത് ആണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയായ നായാടംപൊയിലിലാണ് പഴശ്ശി ഗുഹ. ബ്രിട്ടീഷുക്കാര്‍ക്കെതിരെ ഒളിപ്പോര് നടത്തിയിരുന്ന കാലത്ത് പഴശിയും സംഘവും ഒളിച്ചു താമസിച്ചിരുന്നത് ഈ ഗുഹയിലായിരുന്നു. മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോടിലുള്പ്പെട്ടതാണ് ഗുഹ.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ പഴശ്ശി താവളമാക്കിയ ഗുഹയിലേക്ക് ജീപ്പ് ട്രക്കിങ് പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഒഴിവായാല്‍ ഈ വര്‍ഷം പദ്ധതി ആരംഭിക്കാനുകുമെന്ന് നിലമ്പൂര്‍ വനം വകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസ് പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട് നായാടംപൊയിലിലാണ് പഴശ്ശി ഗുഹ. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് നടത്തിയിരുന്ന കാലത്ത് പഴശ്ശി രാജാവും സംഘവും ഈ ഗുഹയില്‍ തമ്പടിച്ചു. ഒപ്പം കുറിച്യ പടയുമുണ്ടായിരുന്നു. 50പേര്‍ക്ക് താമസിക്കാവുന്ന ഗുഹയെ പഴശ്ശി പ്രധാന ഒളിസങ്കേതമായി ഉപയോഗിച്ചു. ഒമ്പത് അടി നീളവും അഞ്ചര അടി വീതിയുമുള്ള തുരങ്കവും ഒരു കുളത്തിന്റെ അവശിഷ്ടവും ഇതിനോടുചേര്ന്നുണ്ട്. ചെമ്പോട്ടികുളം മണ്ണിട്ടുമൂടിയ നിലയിലാണ്. പഴശ്ശിരാജ ഉപയോഗിച്ചിരുന്ന കുന്തം, വാള്, കസേരകള്‍, പീഠങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ടായിരുന്നതായാണ് പഴമൊഴി. ആദിവാസികളായ കുറിച്യരും കുറുമരും ഗോത്രങ്ങളായി താമസിച്ച പ്രദേശംകൂടിയാണിത്.
ഇവിടം പുതിയ ടൂറിസം കേന്ദ്രമാക്കാന്‍ നിലമ്പൂര്‍ വനം വകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. പൈതൃക ഗുഹയായി സംരക്ഷിക്കാന്‍ 20 ലക്ഷം രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. നേരത്തെ, ഇക്കോ ടൂറിസം പദ്ധതികളില്‍ പഴശ്ശി ഗുഹ ഇടം നേടിയെങ്കിലും തുടര്‍നടപടിക്ക് യുഡിഎഫ് സര്‍ക്കാര്‍ മെനക്കെട്ടിരുന്നില്ല.
പുതിയ തീരുമാനം കക്കാടംപൊയില്‍ കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം പദ്ധതികള്‍ക്കും- ഉണര്‍വാകും. പദ്ധതിയില്‍ ഫ്ലൈയിങ് ഫോക്സ്, നേച്വര്‍ ട്രെയ്ല് എന്നിവ രണ്ടാംഘട്ടത്തില്‍ നടപ്പാക്കും.
ഗുഹയിലേക്കുള്ള വഴി
നിലമ്പൂരില്‍ നിന്നും അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് കക്കാടം പൊയിലില്‍ എത്താം. കോഴിക്കോട്ട് നിന്നും വരുന്നവര്‍ക്ക് മുക്കം കാരമ്മൂല കൂടരഞ്ഞിവഴിയും എത്താം.രണ്ട് വഴിക്കും കെ എസ് ആര് ടി സി ബസ് സര്‍വീസ് ഉണ്ട്.ധ2പ കക്കാടം പൊയിലില്‍ നിന്നും കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പൊകുന്നവഴി വീണ്ടും 6 കിലോമീറ്റര്‍ പോയാല്‍ നായാടും പൊയില്‍ എന്ന സ്ഥലത്ത് എത്താം. അവിടെ നിന്നും എസ്റ്റേറ്റ് റോട്ടിലൂടെ ഒന്നര കിലോമീറ്റരോളം നടന്ന് വേണം പഴശ്ശി ഗുഹയിലെത്താന്‍. അവസാന അരകിലോമീറ്റര്‍ കാട്ടിലൂടെ നടവഴി മാത്രമേയുള്ളു. കുറച്ച് പോകുമ്പോള്‍ ഇടത് വശത്ത സര്‍ക്കാര്‍ ജണ്ടയും വലത് ഒരു പാറയും കാണാം. അവിടെ പാറയെ ചുറ്റി വലത്തോട്ട് കാട്ടുവഴിയിലൂടെ ഇറങ്ങി 100 മീറ്ററോളം പോയാല്‍ ചരിത്രപ്രസിദ്ധമായ ഈ ഗുഹയിലെത്താം.