സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവുകള്‍ ഈ മാസത്തോടെ അവസാനിക്കും. സര്‍വീസ് നിര്‍ത്താനൊരുങ്ങി ബസ് ഉടമകള്‍

Breaking Keralam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്റ്റേജ് കാര്യേജ് ബസ്സുകള്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവ് ഈ മാസം അവസാനിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളും സര്‍വീസ് നിര്‍ത്താനൊരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ നികുതിയടച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പറയുന്നു. ദിവസേനയുള്ള കോവിഡ് നിരക്കു വര്‍ധന കാരണം ആളുകള്‍ പൊതു ഗതാഗതം ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നതും ബസ് വ്യവസായത്തിനു തിരിച്ചടിയാവുന്നുണ്ട്.

ബസ് ഉടമകളുടെ സംസ്ഥാന സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡെറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കുന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു സ്വകാര്യ ബസ് സര്‍വീസ് നടത്തുമ്പോള്‍ നികുതിയിനത്തില്‍ ദിവസേന ഏറ്റവും കുറഞ്ഞത് 1500 രൂപയോളം കൊടുക്കുന്നുണ്ട്. പക്ഷെ സര്‍വീസ് നിര്‍ത്തി വെച്ചാല്‍ സര്‍ക്കാരിന് ആ വരുമാനവും ലഭിക്കാതെയാവും. കേരളസര്‍ക്കാര്‍ ഡീസലിന് ഈടാക്കുന്ന വില്‍പന നികുതിയുടെ 50% എങ്കിലും കുറച്ചു തരണമെന്നാണ് ഞങ്ങള്‍ ബസ് ഉടമകള്‍ക്ക് ആവിശ്യപ്പെടാനുള്ളത്. നിലവില്‍ സര്‍ക്കാര്‍ റോഡ് നികുതി ഒഴിവാക്കി തന്നിട്ടുണ്ട്. പക്ഷെ അത് കൊണ്ട് മാത്രം ലാഭത്തില്‍ സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ ലാഭം മുന്നില്‍ കണ്ടല്ല സര്‍വീസ് നടത്തുന്നത്, പക്ഷെ നഷ്ട്മില്ലാതെയെങ്കിലും സര്‍വീസ് നടത്തണമെന്നുണ്ട്. റോഡ് ടാക്‌സ് ഒഴിവാക്കിയ കാലയളവ് നീട്ടണമെന്ന നിവേദനം സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷെ ഇതു വരെ സര്‍ക്കാര്‍ തീരുമാനമൊന്നും അറിയിക്കാത്തതു കൊണ്ടു തന്നെ നിലവില്‍ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം ബസ്സുകളും ഫോം-ജി അപേക്ഷ നല്‍കി സര്‍വീസുകള്‍ നിര്‍ത്തി വെക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *