കരിപ്പൂര്‍ വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

Breaking Crime Pravasi

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ധരിച്ചിരുന്ന എന്‍ 95 മാസ്‌കിനുള്ളിലെ വാള്‍വിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം.. ദുബായില്‍നിന്നും എത്തിയ കര്‍ണാടക സ്വദേശിയായ യാത്രക്കാരനാണ് നൂതനമായി രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. രണ്ട് ലക്ഷം രൂപയുടെ 40ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. .ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കര്‍ണാടക ബഡ്ക്കല്‍ സ്വദേശി അമ്മാറില്‍ നിന്നാണ് 40 ഗ്രാം സ്വര്‍ണം പിടിച്ചത്.മുഖത്ത് ധരിച്ച മസാക്കനുളളിലെ വാള്‍വിനുളളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. എന്‍ 95 മാസ്‌കിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചത്.അതേ സമയം ഇന്നലെ ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്ന് 12 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു..ഇന്നലെ ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് പയ്യോളി സ്വദേശിയില്‍ നിന്നാണ് 250 ഗ്രാം സ്വര്‍ണം പിടികൂടിയത്.ഇസ്തിരിപ്പെട്ടിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.സംശയം തോന്നിയ അധികൃതര്‍ തുറന്ന് പരിശോധിച്ചതോടെയാണ് കളളക്കടത്ത് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *