മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന് ശറഫുദ്ധീന്‍ (29) ആണ് മരിച്ചത്. സൗദിയിലായിരുന്ന ശറഫുദ്ധീന്‍ ഈയിടെയാണ് നാട്ടില്‍ വന്നത്.
തിങ്കളാഴ്ച രാത്രി ഒറവംപുറത്തെ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം കിഴക്കെ പാണ്ടിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: ഷിബില (നെല്ലിക്കുത്ത്).
