മലപ്പുറം: പ്രസവ ചികിത്സക്ക് ശസ്ത്രക്രിയ ആവശ്യമഒള്ള ഗര്‍ഭിണിക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു.
സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പണമില്ലാതെ പെരുവഴിയിലായ നിര്‍ധന കുടുംബത്തെ കൈത്താങ്ങായി നാട്ടുകാര്‍.
മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലാണ് വീണ്ടും ഗര്‍ഭിണിക്ക് ചികിത്സനിഷേധിച്ചത്. ശസ്ത്രക്രിയ നിര്‍ബന്ധമാണെന്ന് അറിയിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാന്‍ പണമില്ലാതെത്ത പെരുവഴിയിലായ കുടുംബത്തിന് സഹായഹസ്തവുമായി നാട്ടുകാര്‍ എത്തിയതോടെ യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശാസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇന്നലെ പെരിന്തല്‍ണ്ണേ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയെ ഇന്ന് രാവിലെയാണ് ശാസ്ത്രക്രിയക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചത്്
ആസാം സ്വദേശിനിയായ പൂര്‍ണ ഗര്‍ഭിണിക്കാണ് ഈ ദുരനുഭവം. ആസാം സ്വദേശിയായ മനോറ കാതുന്‍ എന്ന പൂര്‍ണ്ണ ഗര്‍ഭിണിയെ ഇന്നലെയാണ് പ്രസവ ലക്ഷണങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതിക്ക് ശാസ്ത്രക്രിയ അവശ്യമാണെന്നും ഇവിടെ അതിനുള്ള സൗകര്യം ഇല്ലന്നും ചൂണ്ടികാണിച്ചു മറ്റേതങ്കിലും ആശുപത്രിയെ സമീപിക്കാന്‍ ഇന്ന് രാവിലെയോടെ ഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതിനാല്‍ അവിടെയും കോവിഡ് ഇതര രോഗികള്‍ക്കു ചികിത്സാ സൗകര്യം ഇല്ല എന്നതും പ്രതിസന്ധിയായി.അടിയന്തമായി മറ്റൊരാശുപത്രിയിലക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിനെ സമീപിക്കാനും കഴിഞ്ഞില്ല.
ശ്വാസതടസ്സത്തെ തുടര്‍ന്ന് കുഞ്ഞിനെ തീവ്ര പരീചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി യവസ്വകാര്യ ആശുപത്രിയില്‍ ബോണ്ട് കെട്ടിവെക്കാനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാല്‍ ഗര്‍ഭിണിയെയും കൊണ്ട് ഭര്‍ത്താവ് വലഞ്ഞു.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് യുവതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.ശാസ്ത്രക്രിയക്ക് വിധേയമാക്കിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി.