പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

Breaking Crime

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച്
പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. മലപ്പുറം പൊന്‍മള പറങ്കിമൂചിക്കല്‍ കൊളക്കാടന്‍ താമരശേരി വീട്ടിലെ ഷമീമിനെ (28)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അങ്ങാടിപ്പുറത്തു നിന്നു ബൈക്കില്‍ കൊണ്ടു പോയി മലപ്പുറത്തെ ക്വാര്‍ട്ടേഴ്സില്‍ വച്ചു പീഡിപ്പിക്കുകയായിരുന്നു. പരാതിയില്‍ പെരിന്തമല്‍ണ്ണ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു മലപ്പുറം ടൗണില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ സി.ഐ സി.കെ നാസര്‍, എസ്.ഐ സി.കെ നൗഷാദ്, എ.എസ്.ഐ സുകുമാരന്‍, ഷാജിമോന്‍, സീനിയര്‍ സി.പി.ഒ ഫൈസല്‍, സി.പി.ഒമാരായ കബീര്‍, ഷജീര്‍, വിനീത്, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുപ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *