ശനിയാഴ്ച മുതല്‍
ഒരുമാസം കേരളത്തില്‍
കര്‍ശന നിയന്ത്രണം

Breaking Keralam

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും
അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടാന്‍ പാടില്ല. ആള്‍ക്കൂട്ടമുണ്ടായാല്‍ ക്രമിനല്‍ ചട്ടപ്രകാരം കേസെടുക്കും. ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും നിയന്ത്രണ ചുമതലയെന്നും ഉത്തരവില്‍ പറയുന്നു.


മരണ, വിവാഹ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.തീവ്രരോഗബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാം. വിവാഹം, മരണം ചടങ്ങുകളില്‍ ഒഴികെ ഒരു കാരണവശാലും ആളുകള്‍ കൂട്ടംകൂടരുതെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *