കൊച്ചി: വീഡിയോ ചാറ്റിങ്ങ് ആപ്പായ ഗൂഗിള്‍ മീറ്റില്‍ സൗജന്യ ഉപയോഗത്തിന് നിയന്ത്രങ്ങള്‍ വരുന്നു. ഈമാസത്തോടെ നിലവിലുള്ള സൗജന്യ വീഡിയോ കോള്‍ പരിധി 60 മിനിറ്റായി ചുരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നോണ്‍- എന്റര്‍പ്രൈസ് ജി സ്യൂട്ട് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറില്‍ കൂടുതല്‍ സൗജന്യ സേവനം ലഭ്യമാകില്ല. എന്നാല്‍ 100 ആളുകളെ വരെ പങ്കെടുപ്പിച്ച് ഒരു പരിധിയുമില്ലാതെ സൗജന്യമായി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കാം. 250 വരെ പങ്കാളിത്തമുള്ള മീറ്റിങ്ങുകള്‍ക്കും സിംഗിള്‍ ഡൊമൈനില്‍ ഒരു ലക്ഷം വരെ പേരെ പങ്കെടുപ്പിച്ചുള്ള ലൈവ് സ്ട്രീമിങ്ങിനും ഗൂഗിള്‍ ഡ്രൈവില്‍ മീറ്റിങ് സേവ് ചെയ്യാനുള്ള ഒപ്ഷനും സെപ്റ്റംബര്‍ 30 ഓടെ സൗജന്യമല്ലാതാവും. ജി സ്യൂട്ടിന്റെ എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചറുകള്‍ ലഭ്യമാവുക. ഇതിനായി മാസത്തില്‍ 25 ഡോളര്‍ നല്‍കേണ്ടിവരും.
കൊവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ ആയതോടെ ലോകത്തെങ്ങും വ്യാപകമായ ഉപയോഗമാണ് വെര്‍ച്വല്‍ മീറ്റിങ്ങ് സംവിധാനമായ ഗൂഗിള്‍ മീറ്റിന് ലഭിച്ചത്. സൂം പോലുള്ള സമാനമായ മാധ്യമങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
