കരിപ്പൂരില്‍ വന്നിറങ്ങിയ വിമാനത്തില്‍ ഒരുയാത്രക്കാരന്‍ മാത്രം. അതും സാധാരണ ടിക്കറ്റെടുത്ത്

Breaking Pravasi

മലപ്പുറം: സാധാരണ ടിക്കറ്റെടുത്ത് കരിപ്പൂരില്‍ പറന്നിറങ്ങിയ വിമാനത്തില്‍ ഒരേയൊരു യാത്രക്കാരന്‍, അതും സാധാരണ ടിക്കറ്റെടുത്ത് അപൂവ്വ യാത്രക്കാരനായി മാറിയിരിക്കുകയാണ് മലപ്പുറം വേങ്ങര കണ്ണമംഗലം ചേറൂരിലെ മണ്ടോട്ടില്‍ സലാഹുദ്ദീന്‍. ചാര്‍ട്ടേഡ് വിമാനത്തില്‍ വേണമെങ്കില്‍ പണം ചെലവഴിച്ചാല്‍ തനിച്ചു യാത്രചെയ്യാന്‍ സാധിക്കും. അബുദാബിയില്‍ ജോലി ചെയ്യുന്ന സാധാരണ പ്രവാസിയായ സ്വലാഹുദ്ദീന്‍ യാത്രചെയ്തത് ഇങ്ങിനെയൊന്നുമല്ല. സാധാരണ വിമാനടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങുകയായിരുന്ന സ്വാലാഹുദ്ദീന്‍ വിമാനത്തില്‍ തനിച്ചായതോടെ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് സംഭവം ആസ്വദിച്ചു. മറ്റുള്ള സ്വകാര്യ വാഹനങ്ങളില്‍ ഒറ്റയ്ക്ക് യാത്ര നടത്തുന്നത് പോലെയല്ല വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര നടത്തുന്നത്.

അബുദാബിയില്‍ ജോലി ചെയ്യുന്ന സലാഹുദ്ദീന്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുമ്പ് നിശ്ചയിച്ചപ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും യാത്ര ആരംഭിച്ചത്. കരിപ്പൂരിലേക്ക് ആണ് സലാഹുദ്ദീന്റെ യാത്ര. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോളാണ് അറിയുന്നത് വിമാനം മധുര വഴിയാണ് പോകുന്നതെന്ന്. വിമാനം യാത്ര ആരംഭിക്കുകയും മധുരയിലെത്തി കഴിഞ്ഞപ്പോള്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ഇറങ്ങി. ആദ്യം സലാഹുദ്ദീന്‍ ഒന്നു ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങള്‍ മനസ്സിലായത്.മധുരയില്‍ നിന്ന് വിമാനം വീണ്ടും കരിപ്പൂരിലേക്ക് പറക്കാന്‍ ഒരുങ്ങുമ്പോള്‍ താന്‍ മാത്രമാണ് വിമാനത്തിലെ യാത്രക്കാരന്‍ എന്ന് പിന്നീടാണ് സലാഹുദ്ദീന്‍ അറിഞ്ഞത്.

എല്ലാ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കരിപ്പൂരിലേക്ക് ഒറ്റക്ക് യാത്ര നടത്താന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രം അവസരം ലഭിച്ച സലാഹുദ്ദീന്റെ അമ്പരപ്പ് വിമാനം കരിപ്പൂരിലെത്തുതുവരെ മാറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് കരിപ്പൂരില്‍ വിമാനമിറങ്ങിയ സലാഹുദ്ദീന്‍ വിഐപി പരിഗണനയും നല്‍കി. ലഗേജുകള്‍ എല്ലാം കയ്യില്‍ തന്നെ നല്‍കി പരിശോധനകളെല്ലാം വേഗം പൂര്‍ത്തിയാക്കി പുറത്തിറക്കി. തുടര്‍ന്ന് വിമാനത്താവളത്തിലെ ആരോഗ്യ വകുപ്പ് നല്‍കുന്ന കൊവിഡ് നിര്‍ദേശങ്ങളെല്ലാം പാലിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ സലാഹുദ്ദീന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *