രാജ്യ ശ്രദ്ധ ഒന്നടങ്കം ഹാഥ്‌റസിലേക്ക്

Breaking India News

ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവം വിവാദമായതോടെ രാജ്യ ശ്രദ്ധ ഒന്നടങ്കം ഹാഥ്‌റസിലാണിപ്പോള്‍. രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും മേഖലയില്‍ സന്ദര്‍ശനം നടത്തുകയും പോലീസ് തടയുക കൂടി ചെയ്തതോടെയാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിച്ചതും ഏവരും സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യപ്പെടുകയും ചെയ്തത്. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം രാഷ്ട്രീയ മുതലെടുപ്പ് ഉദ്ദേശിച്ചുമാത്രമാണെന്ന പ്രസ്താവനവുമായി സ്മൃതി ഇറാനിയും രംഗത്തവരികയും വിഷയം രാഷ്ട്രീയപരമായ രീതിയില്‍ ചിലരെങ്കിയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും ഇതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെടുത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. ദേശവ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. നാളെ രാജ്യമാകെ സത്യാഗ്രഹ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സമീപിച്ചിരുന്നു. നിയമപരമായ എല്ലാസഹായവും പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട

രാജ്യ ശ്രദ്ധതന്നെ ഹാഥ്‌റസിലേക്ക് എത്തുമ്പോള്‍ യോഗി ആദിത്യനാഥ് രാജി വക്കണം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ പ്രക്ഷോഭമായി വളര്ത്തിയെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും അടക്കം കാര്‍ഷക ബില്ലിനെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ അണി ചേര്‍ന്ന ശേഷം രാഹുല്‍ ഗാന്ധി ദില്ലിയില്‍ തിരിച്ചെത്തുന്നതോടെ തുടര്‍ സമരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും സജീവമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

അതേസമയം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ട സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്. മൃതദേഹം കാണാന്‍ പോലും പൊലീസ് അനുവദിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പ്രതികളുടെ ബന്ധുക്കള്‍ ഹാഥ്‌റസില്‍ യോഗം വിളിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യോഗം.

വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആദ്യം ഹാഥ്‌റസിലേക്ക് പുറപ്പെട്ടത്. ദില്ലി – യുപി അതിര്‍ത്തിയിലുള്ള ഗ്രേറ്റര്‍ നോയ്ഡയില്‍ യമുന എക്‌സ്പ്രസ് വേയില്‍ വാഹനം തടഞ്ഞ പൊലീസ് ഇരുവരേയും തിരിച്ചയക്കുകയായിരുന്നു. രാഹുലും പ്രിയങ്കയും ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസുമായി ഉന്തും തള്ളും ബഹളവുമൊക്കെയായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

അതിന് ശേഷം ഇന്നലെ വീണ്ടും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും 32 എംപിമാരും ഹഥ്‌റാസിലേക്ക് പുറപ്പെടുകയും നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം കിട്ടി. അവര്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു, കക്ഷി രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അപ്പുറത്ത് വലിയ വാര്‍ത്താ പ്രാധാന്യമാണ് സംഭവത്തിന് രാജ്യമൊട്ടാകെ കിട്ടിയത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ സ്വീകാര്യതയും കോണ്‍ഗ്രസ് ഇടപെടലിനുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *