മറ

കഥ- വി.കെ.മുസ്തഫ ഉപ്പ മരിച്ചിട്ട് അധിക ദിവസമായില്ല. അപ്രതീക്ഷിതമായി പിതാവ് നഷ്ടപ്പെട്ട മക്കള്‍ വേദനയോടെ ഇടയ്ക്കിടെ ഒത്തുചേരും. അതിനിടയില്‍ ബാപ്പയുടെ മണമുള്ള തറവാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം മൂത്ത മോന്‍ പ്രകടിപ്പിച്ചു. ഒപ്പം ഒറ്റ മോളായ നിന്റെ ഭാര്യയ്ക്ക് മാത്രമായി ഒരൂ ബംഗ്ലാവ് തന്നെയുള്ളപ്പോള്‍ നിനക്കെന്തിനാണ് ഈ പഴഞ്ചന്‍ വീട് എന്ന പരിഹാസവും. അത് അനിയന് പിടിച്ചില്ല.റോഡിനടുത്തുള്ള കണ്ണായ സ്ഥലം തനിക്ക് വേണമെന്നായി അവന്‍. -അതൊരു വലിയ വാക്ക് തര്‍ക്കമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. അതിനിടയില്‍ […]

Continue Reading

നിരൂപണം

ഫാത്തിമ സന. പി ഓരോ പ്രഭാതത്തിലും ഞാന്‍ നിന്റെതാവുന്നു. നിന്റെ വരവേല്‍പ്പ്, പുലരിയുടെ കാമുകിയാണെങ്കിലും എനിക്കു വേണ്ടിയാണെന്ന തോന്നല്‍….അലസമായ ഓര്‍മകളില്‍ അവള്‍ പിടഞ്ഞെണീറ്റു. മനോഹരമായ ചിത്രപ്പണികളാല്‍ തീര്‍ത്ത ചുമരുകള്‍, മനസ്സിന്റെ മനോഹരിത ആ ചുമരുകള്‍ക്കിടയിലെ ഏകയായി അവിശേഷിച്ചു. പതുപതുത്ത പുതപ്പിനുള്ളില്‍ നിന്ന് ഒരു കുഞ്ഞു പുഴുവിനെ പോലെ അവളെണീറ്റു. പതിവു പ്രകാരം ജാലകങ്ങള്‍ക്കപ്പുറമുള്ള പാഠശേഖരങ്ങള്‍ നോക്കിയിരുന്നു. മനോഹരം, പച്ച പുടവ യെടുത്ത മഹാറാണി ,തുഷാരങ്ങളുടെ ഓരോ കണികയും വജ്രാഭരണങ്ങളായിരിക്കുന്നു.‘എനിക്ക് കണ്ണുകളെടുക്കാന്‍ തോന്നുന്നില്ല’ അവളുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു. […]

Continue Reading

രാക്ഷസജന്മങ്ങൾ

നന്മകൾ ചെയ്യുന്നവരുടെ വക്താക്കളായിനിറഞ്ഞാടുന്നു ഉള്ളം നിറയെ,കാപട്യം ഒളിപ്പിച്ച് ദുഷ്ടക്കോമരങ്ങൾവിരിയും മുൻപേ കൊഴിയുന്ന ബാല്യംവിധിയുടെ ക്രൂരതയെന്നാണല്ലോ വെപ്പ്…….മനുഷ്യത്വം മറഞ്ഞവർ തല്ലിക്കെടുത്തിയസുന്ദരമാം പൂമൊട്ടുകൾപകൽ മാന്യതയുടെ മുഖമൂടി വലിച്ചൂരിമാംസത്തിന്ന് വില പറയാൻചെന്നായ്ക്കൾക്ക് ചെകുത്താൻകൊടുത്ത വരദാനമാണോഇരുട്ട്……..കണ്ണിലും മനസ്സിലും ചതിയുടെഅഗ്നി ഒളിപ്പിച്ചവരേ തിരിച്ചറിയാതെഅവരുടെ മാസ്മരികതനിറഞ്ഞ മന്ദഹാസത്തിലും സ്നേഹം നിറഞ്ഞു തുളുമ്പിയമധുര വാക്കുകളാൽ സൃഷ്ടിച്ചമായാലോകത്തിൻ ഊരാകുടുക്കിൽപൊലിഞ്ഞു വീണു നക്ഷത്രരൂപങ്ങൾമരിച്ചവരുടെ വഴിയിലെ കണക്കുപുസ്തകത്തിൽവരി തെറ്റാതെ നിര തെറ്റാതെമരിച്ചവരങ്ങനെ നിൽക്കുന്നുഇവിടെ മതമില്ല….. ജാതിയില്ല…….കറുപ്പെന്നില്ല…… വെളുപ്പെന്നില്ല……പ്രായപരിധികളോ തീരെയില്ല…….ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരിയുംവിടർന്ന കണ്ണുകളുമായി ഓടിയെത്തിഅതിജീവനം തേടി അലയുന്നവർക്ക്മുന്നിൽ നിഷ്കളങ്ക ഭാവത്തിൽരക്ഷക […]

Continue Reading

പ്രതീക്ഷ

സ്വപ്നങ്ങളൊരായിരമുണ്ട്വിടരും മുമ്പേ കൊഴിഞ്ഞുപോയത്.. കണ്ണീര്‍ വീണ്ജീവിത പുസ്തകം നനഞ്ഞ്പോയിരിക്കുന്നു … ആര്‍ദ്രമാം ഹൃദയത്തില്‍നിന്നൊരു തുള്ളി ഭൂമിയില്‍വീണിരിക്കുന്നു കൊഴിഞ്ഞസ്വപ്നം ഒന്നെങ്കിലുംതളിര്‍ക്കുമെന്ന പ്രതീക്ഷയോടെ… കാത്തിരുന്നു സങ്കടങ്ങള്‍ഘോഷയാത്ര പോകുന്ന വഴിയില്‍ഒരു തിരിനാളം ഉയരുമെന്നുംഅതില്‍ നിന്നും ഒരുതിരിപ്രതീക്ഷയുടെ വാതായനംതുറക്കുമെന്നും… എന്നിലൊരു കവിതയുണ്ട്പെയ്യാതെ നില്‍ക്കുകയാണ്ജീവനും മനസ്സുംവേര്‍പിരിയുമ്പോള്‍പ്രതീക്ഷകള്‍ വേരറ്റുപോകുമ്പോള്‍ ഉള്ളുമുറിഞ്ഞു കണ്ണില്‍പെയ്‌തൊഴുകാന്‍ വെമ്പുന്നപ്രതീക്ഷയെന്ന കവിത… ഇര്‍ഫാന മോള്‍

Continue Reading

ചിലര്‍ മരിക്കുന്നത് ജീവിക്കാനാണ്!! നീയാത്മഹത്യ ചെയ്‌തെന്ന് കേട്ടപ്പോള്‍സത്യമായും ഞാന്‍ ഞെട്ടിയില്ല.ഞാനോര്‍ത്തത്,അവസാന വരിയുടെ മൂന്നു കുത്തിനപ്പുറംഒരു കറുത്തഹൃദയം പച്ചകുത്തിഎന്റെ ചാറ്റ് ബോക്‌സിലേക്കയക്കാന്‍നീയിനിയും എന്തൊക്കെബാക്കി വെച്ചിട്ടുണ്ടാകുമെന്നാണ്. അരി വെന്തൂറ്റിയുംപുളി കൂടിയോ എന്ന് സംശയം മാറാത്തകറി തിളച്ച് വാങ്ങിവച്ചുംഒരു നുള്ള് പൊടിപോലുമില്ലെന്ന്രണ്ട് തവണ തുടച്ചുറപ്പാക്കിയവെറും നിലത്ത് കമഴ്ന്നു കിടന്ന്‘ഒന്നും ശരിയാകുന്നില്ലല്ലോടിയെ’എന്ന് നീ എപ്പോഴത്തെയും പോലെആവര്‍ത്തിക്കുമായിരിക്കും. ‘നമ്മളെന്നാണിനി കാണുകയെന്ന്,സകലതും മറന്നു നിന്റെ കിടക്കയില്‍നിന്റെ വയറിലേക്ക് കാല്‍കയറ്റി വെച്ച്,‘മാറ്റെടി പുല്ലേ കോപ്പിലെ കാലെന്ന്’നീ പറയും വരെയിരുന്ന് വര്‍ത്താനം പറയണമെന്ന്’ഞാന്‍ സംസാരം നിര്‍ത്തി പോയതിന് ശേഷംപറയുകയും […]

Continue Reading

നീ പോകയാണല്ലേ..

ഓണമേ, നീ വീണ്ടുംപോകയാണല്ലേ?ഈപടിവാതില്‍ക്കടന്ന് തിരിഞ്ഞൊന്ന് നോക്കീടാതെ. ജന്മാന്തരങ്ങള്‍തന്‍മധുരമെന്‍ നാവിലേക്കിറ്റിച്ച് പാതിയിലേറെയടഞ്ഞ മിഴികളില്‍ കുഞ്ഞുമ്മവച്ചുവച്ച്ക്ഷണനേരം കൊണ്ടു നീ യാത്രയാവുന്നോ? മുറ്റത്തിറുത്തിട്ട പൂക്കളിന്‍ മിഴികളിലാളിയ ശോകക്കടലു നീ കണ്ടില്ലേ? കാത്തിരിപ്പിന്റെ പെരുംകടല്‍താണ്ടി ഇക്കൊടും വറുതിയില്‍പ്പോലും നിനക്കായി ഞങ്ങളിന്നെത്രസ്വപ്നക്കസവുകള്‍ തുന്നിയിട്ടെന്നോ? പേമാരിയിവിടെ കനല്‍ പെയ്ത്തു പെയ്തിട്ടും,മഹാമാരിയിന്നെന്റെ ചിറകൊടിച്ചിട്ടിട്ടും,ചിത്തഭ്രമത്തിന്റെ പൊള്ളുന്ന കനലെന്റെ ചിത്തത്തിനുള്ളില്‍ ആളിപടര്‍ന്നിട്ടും കൊടിയതമസിന്റെയപ്പുറത്തത്ര മേല്‍ശാന്തമായ്നീവന്നണഞ്ഞതായിരുന്നെന്റെയാശ്വാസം. എത്ര ഗ്രാമവസന്തങ്ങള്‍ നിനക്കായൊരുക്കി ?എത്രനറുംപാല്‍ക്കിനാക്കള്‍ ചുരത്തി?എത്രകണ്ണാന്തളിപൂക്കള്‍ മിഴികളില്‍ മയ്യണിഞ്ഞത്രമേല്‍ കാത്തിരുന്നു നിനക്കായി? നീ വരുമ്പോള്‍ മാത്രം തൂകുവാനായെത്ര നിലാവെടുത്തു വച്ചിരുന്നെന്നോ തെളിമാനംനിന്നെയുടുപ്പിക്കുവാന്‍ മാത്രമായത്രമേല്‍ ചന്തത്തില്‍ […]

Continue Reading

ഭ്രാന്തി…

ചുവന്ന ചെമ്പരത്തി നല്കിയതെനിക്ക്ഭ്രാന്തെന്ന് വിളിച്ചു പറയാനായിരുന്നുവോഎങ്കില്‍ നിങ്ങള്‍ക്കു തെറ്റി, എനിക്കേറ്റവും പ്രിയപ്പെട്ട പൂക്കളിലൊരുവളാണ് അവള്‍ ചെമ്പരത്തി!!രക്ത വര്‍ണത്തില്‍ അഞ്ചിതളില്‍ദിവസേന മൃദുവായി പുഞ്ചിരി തൂകിയവള്‍അവളെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു.. ആ ഞാന്‍ നിങ്ങള്‍ തന്ന ചുവന്ന ചെമ്പരത്തിക്കുട്ടിയെനിഷേധിക്കുമെന്ന് തോന്നുന്നുണ്ടോ..ഇതൊരു ഭ്രാന്തിയുടെ ജല്പനങ്ങളായ്തോന്നിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.. ഇതൊരുവളുടെ ,പൂക്കളെ അമിതമായി-സ്‌നേഹിച്ചിരുന്നവളുടെ വാക്കുകള്‍ മാത്രമാണ്.അഞ്ചിതളില്‍ ഇത്രയും മനോഹാരിയായിട്ടും,ഭ്രാന്തിന്റെ അടയാളമായ് മാറിയഅവളുടെ ആ ചുവന്ന ചെമ്പരത്തി പെണ്ണിന്റെഏറ്റവും പ്രിയപ്പെട്ടൊരാളുടെ വാക്കുകള്‍ നയന രാധാകൃഷ്ണന്‍

Continue Reading

നിങ്ങളുടെ കലാസൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം

കഥ, കവിത, നോവല്‍ തുടങ്ങിയ നിങ്ങളുടെ കലാസൃഷ്ടികള്‍ ‘മറുപുറം കേരളാ’ ന്യൂസ്‌പോര്‍ട്ടലില്‍ പ്രസിദ്ദീകരിക്കാന്‍ അവസരം. നിങ്ങളുടെ സൃഷ്ടികള്‍ ഞങ്ങള്‍ക്കയച്ചുതിരിക. തെടഞ്ഞെടുക്കപ്പെടുന്നവ ‘മറുപുറംകേരള’ പ്രസിദ്ദീകരിക്കും. അതോടൊപ്പംതന്നെ സൃഷ്ടികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവ കേരളത്തിലെ പ്രമുഖ പ്രസാധകര്‍ അച്ചടിപുസ്തകമായും പുറത്തിറക്കും. സൃഷ്ടികള്‍ marupuramkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. സൃഷ്ടികള്‍ക്കൊപ്പം എഴുത്തുകാരുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പറും രേഖപ്പെടുത്തുക.വാട്‌സ്ആപ്പ് നമ്പര്‍: 9746797321

Continue Reading