മറ്റുനേതാക്കള്‍ക്ക് പ്രസക്തിയില്ല. മുസ്ലിംലീഗില്‍ സാദിഖലി തങ്ങള്‍-കുഞ്ഞാലിക്കുട്ടി കൂട്ട്‌കെട്ട്

മലപ്പുറം: മുസ്ലിംലീഗില്‍ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തമ്മിലുളള പുതിയ കൂട്ടുകെട്ട് ആരംഭിച്ചതായും തീരുമാനങ്ങളെടുക്കുന്നതില്‍ മറ്റുനേതാക്കളെല്ലാം അപ്രസകതരായും ആരോപണം. മുസ്ലിംലീഗിനെ ചില ഉന്നത നേതാക്കള്‍ വഴി ലഭിച്ച വിവരങ്ങള്‍ പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങളെല്ലാം ഇരുവരുംചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നാണ്. മുപ്പത് വര്‍ഷം മുമ്പുള്ളപോലെ മുസ്ലിംലീഗിന്റെ അധികാര കേന്ദ്രം പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും കൈപ്പിടിയിലൊതുക്കിയതായി മുസ്ലിംലീഗ് നേതാക്കള്‍ക്കുള്ളില്‍ അടക്കംപറച്ചില്‍.മുമ്പ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് പാര്‍ട്ടിയിലെ ഏക ജാലകമായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്നുള്ള പുതിയ കൂട്ടാളി […]

Continue Reading

തെറിവിളികള്‍ കേട്ട് ചാരിറ്റി നടത്തേണ്ട കാര്യമില്ല, എല്ലാം അവസാനിപ്പിച്ചെന്ന് ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി: തനിക്കെതിരായ തുടര്‍ച്ചയായ ആരോപണങ്ങളില്‍ മനംമടുത്തുവെന്നും ഇതിനാല്‍ ഇനി ചാരിറ്റി പ്രവര്‍ത്തനത്തിനില്ലെന്നും ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.ആരോപണങ്ങളില്‍ മനംമടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയ ശേഷം തന്നെ കള്ളനാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ല. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് വ്യക്തമാക്കി. അതുകൊണ്ട് തത്കാലം സഹായങ്ങള്‍ നിര്‍ത്തുകയാണ്. പ്രശ്‌നങ്ങളും വിവാദങ്ങളും […]

Continue Reading

കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണെന്ന് നരേന്ദ്ര മോദി. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു. കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നത് രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായിക്കും. ഇന്ത്യയിലെ ഏറ്റവും ആധുനിക എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘അറബിക്കടലിന്റെ റാണിയായ കൊച്ചി എല്ലായിപ്പോഴും അദ്ഭുതമാണ്. കൊച്ചിക്കാര്‍ സമയത്തിന്റെ വിലയറിയുന്നവരാണ്. പരസ്പരം […]

Continue Reading

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി

മലപ്പുറം: ഇസ്ലാംമതം സ്വീകരിച്ച് മതംമാറിപ്പോയ മകളെ കാണാന്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷംഹാദിയയുടെ മാതാപിതാക്കളെത്തി. ഹോമിയോ ഡോക്ടറായ ഹാദിയയുടെ മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് മാതാപിതാക്കളായ അശോകനും പൊന്നമ്മയും മകളെ കണ്ടത്.അഖിലയായിരുന്ന കോട്ടയത്തെ 25കാരി ഇസ്ലാംമതം സ്വീകരിച്ച് കൊല്ലം സ്വദേശി ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചത് ഏറെ വിവാദമായിരുന്നു. വിവാഹത്തില്‍ തീവ്രവാദവും ലൗ ജിഹാദും ആരോണം ഉയര്‍ന്നെങ്കിലും അവസാനം സുപ്രീംകോടതിയുടെ അനുമതിയോടെ ഭര്‍ത്താവിനോടൊപ്പംപോയ മകളെ കാണാന്‍ മാതാപിതാക്കളായ അശോകനും പൊന്നമ്മയും ഹോമിയോപതി ഡോക്ടറായ ഹാദിയയുടെ മലപ്പുറം ഒതുക്കുങ്ങലിലെ ഹാദിയ ക്ലിനിക്കില്‍ആണ് ത്തിയത്.കോട്ടയം […]

Continue Reading

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറും അനധികൃത നിയമനംനടത്തിയതിന് തെളിവ്

തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമന ആരോപണം കത്തിനില്‍ക്കെ കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തും അനധികൃത നിയമനങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പി എസ് സി ലിസ്റ്റ് നിലനില്‍ക്കെ സെക്രട്ടറിയേറ്റിലെ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡുകളെ സ്ഥിരപ്പെടുത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്.ശശി തരൂര്‍ അടക്കമുള്ള നേതാക്കളുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നിയമനം നടന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഈ നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷമായി സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഏഴ് ജീവനക്കാരെയാണ് ഉമ്മന്‍ ചാണ്ടി […]

Continue Reading

മലപ്പുറത്ത് 25കാരനെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: മുന്‍വൈവരാഗ്യം കാരണം മലപ്പുറം ചങ്ങരംകു കൊലക്ക് കാരണം മുന്‍വൈരാഗ്യമെന്ന് പോലീസ്. സംഭവം ഇന്നു വൈകിട്ട് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വയലിനോട് ചേര്‍ന്ന്, പ്രതികള്‍ക്കായി വലവീശി പോലീസ്. മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര പാടത്ത് ഇന്ന് വൈകിയിട്ട് ആറോടെയാണ് സംഭവം. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. […]

Continue Reading

ഭാരതപ്പുഴയില്‍ മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തി

മലപ്പുറം: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിശദ പരിശോധനക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. ഉച്ചയോടെയാണ് ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്ത് നിന്നും മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. കലുങ്കിനോട് ചേര്‍ന്ന് പായലും, ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുപ്പെലിന് സ്റ്റീല്‍ ഇട്ട തരത്തിലാണ് എല്ലുകള്‍ ലഭിച്ചത്.ഏകദേശം […]

Continue Reading

മുഖ്യമന്ത്രിയുടേത് കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവം: രമേശ് ചെന്നിത്തല

മലപ്പുറം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആരുമറിയാതെ ഏഴ് പേഴ്സണല്‍ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം 25 പേഴ്സണല്‍ സ്റ്റാഫോ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ അത് മുപ്പത്തേഴാക്കി. ഭരണം അവസാനിക്കുന്നത് മുമ്പ് ഇനി എന്തെല്ലാം ഈ സര്‍ക്കാര്‍ ചെയ്യുമെന്ന് കണ്ടറിയണമെന്നം രമേശ് ചെന്നിത്തല മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു ഭരണകൂടമാണിതെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇഷ്ടക്കാര്‍ക്കും, […]

Continue Reading

അര്‍ഹരെ തഴഞ്ഞ് പാണക്കാട് സാദിഖലി തങ്ങളുടെ ഇടപെടലുകള്‍, ലീഗില്‍ പടയൊരുക്കം

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുസ്ലിംലീഗിനുള്ളില്‍ പടയൊരുക്കം. നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണ ചര്‍ച്ചകളിലും പോഷക സംഘടനാ ഇടപെടലുകളിലും പ്രവര്‍ത്തന പരിചയവും, ജനകീയതയും നോക്കാതെ സ്വന്തംഇഷ്ടങ്ങള്‍ക്കും ഉപചാപ സംഘങ്ങളുടെ ഇടപെടലുകള്‍ക്കും വിധേയനായി തങ്ങള്‍ ഇടപെടുന്നതായാണ് ആരോപണം. പൂര്‍വ്വികരായ പാണക്കാട്ടെ തങ്ങള്‍മാരില്‍നിന്നും വ്യത്യസ്തമായാണ് സാദിഖലി തങ്ങളുടെ ഇടപെടലുകള്‍ നടക്കുന്നതെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇതുവരെ തൊടാന്‍ മടിച്ച പല പ്രമുഖരെയും മാറ്റാനും ഉദ്ദേശിക്കുന്ന മുസ്ലിം ലീഗില്‍ അര്‍ഹതപ്പെട്ട ലീഗ് നേതാക്കളും യുവജന […]

Continue Reading

കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ണൂര്‍ മലപ്പട്ടം ഭാഗത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വര്‍ഷ കൊമേഴ്സ് പരീക്ഷയുടെ നൂറുകണക്കിന് ഉത്തരക്കടലാസുകളാണ് റോഡരികില്‍ കാണപ്പെട്ടത്. കണ്ണൂര്‍ സര്‍വകലാശാല ഉത്തരകടലാസുകള്‍ വഴിയരികില്‍ നിന്ന് ലഭിച്ചത് ഗുരുതര വീഴ്ചയാണെന്നാരോപിച്ച് കെഎസ് യു സര്‍വകലാശാല ആസ്ഥാനം ഉപരോധിച്ചു. ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതില്‍ പ്രതിഷേധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.

Continue Reading