ഉത്തര്‍പ്രദേശില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 12കാരിയെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 12കാരിയെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബുലന്ദ് ശഹറിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന 22കാനെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് പൊലീസ് പിടികൂടി. ഫെബ്രുവരി 25നാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് 10 മീറ്റര്‍ അകലെയുള്ള വയലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ വെള്ളം കുടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. സഹോദരിമാര്‍ കുട്ടിയെ വിളിച്ചു നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. വീട്ടിലേയ്ക്ക് പോയിട്ടുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ കരുതി. വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന് വ്യക്തമായത്. തുടര്‍ന്ന് തിരച്ചില്‍ […]

Continue Reading

റേപ്പ് ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന് ചോദിച്ച് സുപ്രീം കോടതി ജഡ്ജി; ശേഷം പോക്‌സോ കേസില്‍ യുവാവിന് ജാമ്യമനുവദിച്ച് കോടതി

16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്ത കേസിലെ പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന് ചോദിച്ച് സുപ്രീം കോടതി. ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് 23 വയസ്സുള്ള യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ജഡ്ജി എസ്.എ ബോബ്‌ഡെയാണ് യുവാവിനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന് ചോദിച്ചത്. 2014-15 കാലഘട്ടത്തിലാണ് പ്രതി മോഹിത് സുബാഷ് ചാവന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ അകന്ന ബന്ധുകൂടിയായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ […]

Continue Reading

കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്‌കടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്‌കടത്തിയ സംഭവത്തിലെ പ്രതി പിടിയിലായി. ശ്രീകാര്യം സ്വദേശി ടിപ്പര്‍ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടുന്നത്. ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. ആര്‍എസി 354-ാം നമ്പറിലുള്ള ബസ് തലേന്ന് രാത്രി സര്‍വീസ് പൂര്‍ത്തിയാക്കി ഗ്യാരേജില്‍ പരിശോധനയ്ക്ക് ശേഷം നിര്‍ത്തിയിട്ടതാണ്. പിറ്റേന്ന് ബസ് കാണാതായി. ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ 27 കിലോമീറ്റര്‍ അകലെ പാരിപ്പള്ളിയിലെ […]

Continue Reading

വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്താണ് സംഭവം. ബയസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: കുമളിയില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും 8 മാസം മുന്‍പാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരന്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. ചൈല്‍ഡ് ലൈനില്‍ നിന്ന് അന്വേഷണം ഉണ്ടായതിന്റെ പേരില്‍ റസിയയും ഈശ്വരനും […]

Continue Reading

ഡോളര്‍ കടത്തുകേസ്: യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. കസ്റ്റംസ് സംഘമാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വിദേശത്തേക്ക് കടത്താന്‍ ഡോളര്‍ സംഘടിപ്പിച്ചതില്‍ സന്തോഷ് ഈപ്പനും പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വടക്കഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത യൂണിടാകിന്റെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്തുകേസില്‍ അഞ്ചാം പ്രതിയാണ്. ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് വന്‍ തുക കമ്മീഷന്‍ […]

Continue Reading

മലപ്പുറത്ത് 25കാരനെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: മുന്‍വൈവരാഗ്യം കാരണം മലപ്പുറം ചങ്ങരംകു കൊലക്ക് കാരണം മുന്‍വൈരാഗ്യമെന്ന് പോലീസ്. സംഭവം ഇന്നു വൈകിട്ട് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വയലിനോട് ചേര്‍ന്ന്, പ്രതികള്‍ക്കായി വലവീശി പോലീസ്. മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര പാടത്ത് ഇന്ന് വൈകിയിട്ട് ആറോടെയാണ് സംഭവം. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. […]

Continue Reading

ഭാരതപ്പുഴയില്‍ മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തി

മലപ്പുറം: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിശദ പരിശോധനക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. ഉച്ചയോടെയാണ് ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്ത് നിന്നും മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. കലുങ്കിനോട് ചേര്‍ന്ന് പായലും, ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുപ്പെലിന് സ്റ്റീല്‍ ഇട്ട തരത്തിലാണ് എല്ലുകള്‍ ലഭിച്ചത്.ഏകദേശം […]

Continue Reading

ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളി ആത്മഹത്യചെയ്തു

മസ്‌ക്കറ്റ്: ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളിയായ 22കാരന്‍ ആത്മഹത്യചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില്‍ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ജെ.സി.ബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജീവനൊടുക്കുന്നത് സംബന്ധിച്ച സൂചന നല്‍കി പ്രശാന്ത് തമ്പി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’, വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.ആദ്യം തമാശ […]

Continue Reading

പുള്ളിപ്പുലിയെ കറിവച്ച് ഭക്ഷിച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ച് ഭക്ഷിച്ചു. ആറ് വയസുള്ള പുള്ളിപ്പുലിയെ കെണി വച്ചാണ് പിടികൂടിയത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് പുലിയെ പിടിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് തോലുരിച്ച് പുലിയെ കറിയാക്കിയത്. തോലും പല്ലും നഖവും വില്‍പനയ്ക്ക് വച്ചുവെന്നും വിവരം. പുലിയുടെ ഇറച്ചിയില്‍ പത്ത് കിലോയോളം കറിയാക്കി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനം വകുപ്പ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

Continue Reading