അകക്കണ്ണിന്റെ വെളിച്ചത്തില്‍ കമ്പ്യൂട്ടറില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫാത്തിമ അന്‍ഷി

മലപ്പുറം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ കമ്പ്യൂട്ടറില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫാത്തിമ അന്‍ഷി എന്ന കൊച്ചുമിടുക്കി.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി നേടിയാണ് കാഴ്ചാ പരിമിതിയുള്ള ഈ മിടുക്കി പരീക്ഷ എഴുതുന്നത്. മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. അധ്യാപകന്‍ വായിച്ചുകൊടുക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യും. ടൈപ്പ്ചെയ്ത ഉത്തരത്തിന്റെ ശബ്ദം പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കേള്‍ക്കാന്‍ കഴിയും. ഇതിലൂടെ തെറ്റ് തിരുത്താന്‍ സാധിക്കുംവിധമാണ് കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പരീക്ഷ. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും […]

Continue Reading

24കാരനായ മലയാളി മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കാനഡയില്‍ മരിച്ചു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ 24കാരന്‍ കാനഡയില്‍വെച്ച് മരിച്ചു. ജോലി ആവശ്യാര്‍ഥം രണ്ടരവര്‍ഷമായി കാനഡിയിലായിരുന്ന ത്വല്‍ഹത്ത് മഹമൂദിന്റെ മരണം മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നാണ്.മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് കാനഡയില്‍വെച്ച് മരിച്ചത്. പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയാണ് പിതാവ്. രണ്ടര വര്‍ഷമായി കനഡയിലുള്ള ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം .മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകള്‍ക്കും ടോം തോമസ്, ഫൈസല്‍ മൂപ്പന്‍ […]

Continue Reading

ഇറച്ചിക്കടയിലേക്കെന്ന്പറഞ്ഞ് സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു. പിതാവ് മരിച്ചയോടെ അഞ്ചാംക്ലാസ് മുതല്‍ പഠനം അനാഥാലയത്തിലും, ഏവരേയും അത്ഭുതപ്പെടുത്തി അവസാനം നടന്നുകയറിയ
മുഹമ്മദ് അലി ശിഹാബിന്റെ ജീവിതം ഇനി കോളജ് വിദ്യാര്‍ഥികള്‍ പഠിക്കും

മലപ്പുറം: സ്‌കൂളില്‍ പോകാന്‍ മടികാണിച്ച കുരുന്നിനെ സഹോദരന്‍ പള്ളിക്കൂടത്തില്‍ ചേര്‍ത്താന്‍ കൊണ്ടുപോയത് ഇറച്ചിവാങ്ങിക്കാനെന്നും പറഞ്ഞു. പിതാവിന്റെ പെട്ടിക്കടയാണ് ലോകമെന്ന് കരുതി പള്ളിക്കൂടത്തില്‍ പോകാന്‍ മടിച്ചുനില്‍ക്കുന്നതിനിടയില്‍ അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ പിതാവും മരണപ്പെട്ടു. ഇതോടെ പെട്ടിക്കടയല്ല ലോകമെന്ന് മനസ്സിലായി. തുടര്‍പഠനം അനാഥാലയത്തില്‍ നിന്ന്. പിന്നീട് ഈ കുരുന്ന് പിന്നീട് നടന്നു കയറിയത് സിവില്‍ സര്‍വ്വീസിലേക്ക്. ഏവര്‍ക്കും മാതൃകയാകുന്നതും ജീവിത പ്രതിസന്ധികളെ ഭയക്കുന്നവര്‍ക്കും ഉദാത്ത മാതുകയാണ് മുഹമ്മദ് അലി ശിഹാബിന്റെ ജീവിതം. ജീവിത പ്രരാബ്ദങ്ങളെ വെട്ടിമുറിച്ച് അനാഥാലയത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് […]

Continue Reading

59-ാംവയസ്സില്‍ പ്ലസ്‌വണ്‍ കടക്കാനൊരുങ്ങി വാസന്തി. പ്രായം ഒന്നിനും തടസ്സമല്ലെന്നും ലക്ഷ്യമാണ് പ്രധാനമെന്നും ഈ പഠിതാവ് പറയുന്നു..

മലപ്പുറം: പഠനത്തിന് പ്രായംതടസ്സമല്ലെന്ന് തെളിയിക്കുകയാണ് 59കാരിയായ വാസന്തി. സാക്ഷരതാ മിഷന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ചതാണെന്നും ഓണ്‍ലൈന്‍ വഴിയുള്ള പഠനം ഏറെയിഷ്ടമാണെന്ന് ഈ ലോക സാക്ഷരത ദിനത്തില്‍ പറയുകയാണ് പൊന്നാനിയിലെ 59 കാരി വാസന്തി. പൊന്നാനി നഗരസഭയിലെ തുടര്‍ വിദ്യാ കേന്ദ്രത്തിലെ പ്ലസ് വണ്‍ ക്ലാസിലെ പഠിതാവാണ് വാസന്തി. ഹ്യൂമാനിറ്റീസ് കോഴ്സിന് പഠിക്കുന്ന ഇവര്‍ പഠനകേന്ദ്രത്തിലെ മികച്ച പഠിതാവാണ്. പൊന്നാനി തുടര്‍ വിദ്യാ കേന്ദ്രത്തിലൂടെയാണ് വാസന്തി പത്താംതരം തുല്യത കരസ്ഥമാക്കിയത്. പഠനത്തിന് ഏറെ പ്രോത്സാഹിപ്പിച്ച ഭര്‍ത്താവ് അസുഖബാധിതനായി കിടക്കുന്നതിനിടയിലാണ് […]

Continue Reading

സ്വന്തം വീട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രന്ഥപുര
ഒരുക്കിയ 83കാരനായ ബാപ്പുട്ടിയെ അധ്യാപക ദിനത്തില്‍ ആദരിച്ച് അധ്യാപകര്‍

മലപ്പുറം: സ്വന്തം വീട്ടില്‍ ഗ്രന്ഥപുര ഒരുക്കി വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കിയിരുന്ന തിരൂരങ്ങാടി മാര്‍ക്കറ്റ് റോഡിലേ വലിയാട്ട് ബാപ്പുട്ടി ഹാജി എന്ന മൊയ്തീന്‍ കുട്ടി ഹാജിയേ( 83 ) നെ ഈ വര്‍ഷത്തേ അധ്യാപകദിനത്തിലാണ് കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ചെര്‍ന്ന് അദ്ധേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചത്, ചെറുപ്പം മുതല്‍ വായനയേ സ്‌നേഹിച്ച ഹാജി ആയിരത്തിലധികം വിവിധ ഭാഷകളിലുള്ള ബുക്ക് അദ്ധേഹത്തിന്റെ ഒറ്റ മുറിയില്‍ ശേഖരിച്ചിട്ടുണ്ട്, ബാപ്പുട്ടിഹാജിയേകുറിച്ച് നേരത്തേ വിവിധ […]

Continue Reading

ഉമ്മയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് തരംഗമായി ഈ രണ്ടാം ക്ലാസുകാരി

മലപ്പുറം: ഉമ്മയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് തരംഗമാവുകയാണ് ഫാതിമ ഹസ്ബിയെന്ന രണ്ടാം ക്ലാസുകാരി. എല്‍.കെ.ജിക്ക് മുമ്പ് ആരംഭിക്കുന്ന പാഠ്യ പദ്ധതിയായ തിബിയാനിലെ അധ്യാപകിയായ ഉമ്മക്ക് പകരം പലപ്പോഴും ഈ കൊച്ചുമിടുക്കി ഓണ്‍ലൈനിലെത്തുന്നത് കുട്ടികള്‍ക്ക് ആവേശമാണ്. ലോക്ക്ഡൗണില്‍ അധ്യാപനം ഓണ്‍ലൈനിലായതോടെ ഉമ്മയുടെ ക്ലാസുകള്‍ കേട്ടാണ് ഈ മിടുക്കിയെ വീഡിയോ ചെയ്യുന്നതിലേക്ക് പ്രേരിപ്പിച്ചത്. മലപ്പുറം മഅദിന്‍ സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനും അരീക്കോട് പുത്തലം തൊടുകര സ്വദേശിയുമായ തുമ്പയില്‍ ഉസ്മാന്‍ സഖാഫിയുടെയും റഹ്മാബിയുടെ മകളാണ് ഹസ്ബി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ താരമായ […]

Continue Reading

പി.എസ്.സി പരീക്ഷാ രീതികള്‍ മാറ്റി. പരീക്ഷകള്‍ ഇനി മുതല്‍ രണ്ട് ഘട്ടമായി നടത്തുമെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: കോവിഡും ലോക്ഡൗണും കാരണം മാറ്റിയ പരീക്ഷകള്‍ നടത്തുന്നതോടൊപ്പംപി.എസ്.സിയുടെ പരീക്ഷാ രീതികള്‍ മാറ്റുകയാണെന്നും പി.എസ്.സി ചെയര്‍മാന്‍. രണ്ട് ഘട്ടമായാണ് ഇനി പരീക്ഷകള്‍ നടത്തുക. സ്‌ക്രീനിങ് മാര്‍ക്ക് അന്തിമ ഫലത്തെ ബാധിക്കില്ലെന്നും മികവുള്ളവര്‍ മാത്രം രണ്ടാംഘട്ടത്തിലേക്ക് കടക്കും. ഡിസംബര്‍ മുതലാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ആദ്യപരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റായി കണക്കാക്കുമെന്നും, ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചിലര്‍ക്കുള്ള രണ്ടാം ടെസ്റ്റിലെ മാര്‍ക്കാകും അന്തിമറാങ്കിംഗില്‍ മാനദണ്ഡമാകുക. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തും […]

Continue Reading

ചെലോല്‍ത് റെഡിയാവും ചെലോല്‍ത് റെഡിയാവൂല. ഫായിസിന് ഇനി സൗജന്യമായി പഠിക്കാം ..

മലപ്പുറം: ‘ചെലോല്‍ത് റെഡിയാവും ചെലോല്‍ത് റെഡിയാവൂല’ എന്ന വാക്കിലൂടെ കേരളക്കരയാകെ ഏറ്റെടുത്ത മലപ്പുറത്തെ നാലാംക്ലാസുകാരന്‍ ഫായിസിന്റെ പഠന ചെലവ് ഏറ്റെടുത്ത് സന്നദ്ധ സംഘടനകള്‍.മലപ്പുറം കുഴിമണ്ണ ഇസ്സത്ത് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസിന്റെ രണ്ടുവര്‍ഷത്തെ പഠനചെലവാണ് ഇസ്സത്ത് പ്രവാസി സെല്ലും ഐ.സി.എഫ് ജിദ്ദ കമ്മിറ്റിയും ചേര്‍ന്ന് ഏറ്റെടുത്തത്. ഓരോകമ്മിറ്റികളും ഓരോവര്‍ഷത്തെ ചെലവുകള്‍ വീതമാണ് വഹിക്കുക. കടലാസ് കൊണ്ട് പൂ നിര്‍മിക്കുന്നതിനിടയിലുണ്ടായ അബദ്ധത്തില്‍ പതറാതെ ‘ചെലോല്‍ത് റെഡിയാവും ചെലോല്‍ത് റെഡിയാവൂല ഇന്റെത് റെഡിയായില്ല അയിന് എനിക്കൊരു കൊഴപില്യ’ എന്ന് […]

Continue Reading

സംസ്ഥാനത്ത് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം ഉടനില്ലെന്ന് മുഖ്യമന്ത്രി.. ഓണ്‍ലൈന്‍ പഠന രീതി തുടരാന്‍ തീരുമാനം.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്‌ളാസ് ആരംഭിക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്. ഇതില്‍ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളിലും ഓണ്‍ലൈന്‍ പഠനം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ളാസ്സുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം […]

Continue Reading