ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒഡീഷൻ- നടന്നു

മക്കരപ്പറമ്പ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപ്പറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഷഹബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ 3 ഒഡീഷൻമക്കരപ്പറമ്പ് സമൂഹ ഓഡിറ്റോറിയത്തിൽ നടന്നു.പാട്ടുപാടാൻ കഴിവുള്ള നൂറോളം പ്രതിഭകൾ മാറ്റുരച്ചു. വിധികർത്താക്കൾ തെരഞ്ഞെടുക്കുന്നവർക്ക് ഫൈനൽ റൗണ്ടിൽ മാറ്റുരക്കാൻ അവസരമുണ്ടായിരിക്കും. പങ്കാളിയായ എല്ലാ പ്രതിഭകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വ്യാപാരി യൂണിറ്റ് ഭാരവാഹികൾ നേതൃത്ത്വം നൽകി.

Continue Reading

പാനൂസ ആഘോഷങ്ങൾക്ക് തുടക്കമായി

പൊന്നാനി : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊന്നാനി വലിയ ജുമുഅത്ത് മസ്ജിദിൽ റോഡിൽ മൂന്നാമത് പാനൂസ ആഘോഷങ്ങൾക്ക് തുടക്കമായി. പൊന്നാനിയുടെ പൗരാണിക സംസ്ക്കാരത്തിൻ്റെ വിനിമയവും ശോചനീയമായ പൊന്നാനി നഗരത്തിലെ കച്ചവടങ്ങളെ തിരിച്ച് പിടിക്കലുമാണ് പാനൂസ ആഘോഷം ലക്ഷ്യമിടുന്നത്.പണ്ടുകാലത്ത് പൊന്നാനിയിലെ ഓരോ വീടുകളിലും പ്രതീക്ഷയുടെ പ്രത്യാശയുടെ പ്രതീകമായി പാനൂസകൾ തൂങ്ങി കിടന്നിരുന്നു. യാന്ത്രിക യുഗത്തിൽ നിന്ന് മാറ്റി നിർത്തി ചേർത്തുപിടിക്കലിൻ്റെയും കൂട്ടി ചേർക്കലിൻ്റെയും ഒരുമയുടെയും സന്ദേശമാണ് പാനൂസ നൽകുന്നത്.പാനൂസ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായി വലിയപള്ളി പരിസരത്ത് പാനൂസകൾ തൂക്കി ദീപാലകൃതമാക്കി. […]

Continue Reading

റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം നാളെ ;സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

മലപ്പുറം: ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅദിന്‍ കാമ്പസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.രാവിലെ 10 ന് ഖത്മുല്‍ ഖുര്‍ആന്‍, […]

Continue Reading

ഗൈനിലെ നോമ്പൊറ സംഘടിപ്പിച്ചു

മക്കരപ്പറമ്പ: കേരള വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രമായ മക്കരപ്പറമ്പ ഗൈൻ അക്കാദമി ഓഫ് കമ്പ്യൂട്ടർ ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ ക്യാമ്പസിൽ റമദാൻ പ്രമാണിച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും സജീവമായി വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന യൂത്ത് വിംഗ് സെക്രട്ടറി അക്രം ചുണ്ടയിൽ, കേരള ഗവർമെന്റ് കോൺട്രാക്ട്രെഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് കുറ്റിപുളിയൻ, മാധ്യമ പ്രവർത്തകൻ ഷമീർ രാമപുരം, സംവിധായകൻ അജു അജീഷ്, തിരക്കഥകൃത്ത് ഷിനോജ് ഈനിക്കൽ,ലത്തീഫ്,ആക്ടർ […]

Continue Reading

ആവേശം അണപൊട്ടി ഒഴുകി. മലപ്പുറത്തെ മംഗള രാവ് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായിമാറി

മലപ്പുറം: മംഗളം ദിനപത്രത്തിന്റെ 35ാം വാര്‍ഷികാഘോഷമായ ‘മംഗള രാവ്’ ജനപങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി. മലപ്പുറവും മംഗളവും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളപ്പെടുത്തലായിരുന്നു നൂറുകണക്കിന് കുടുംബങ്ങള്‍ ഒഴുകിയെത്തിയ മംഗള രാവ്. യശശരീരനായ എം.സി വര്‍ഗീസ് സ്ഥാപിച്ച മംഗളവുമായി ഇന്നും ആത്മബന്ധം സൂക്ഷിക്കുന്നവരാണ് മലപ്പുറം ജനത. 1969തില്‍ എം.സി വര്‍ഗീസ് കോട്ടയത്ത് നിന്നും ‘മംഗളം വാരിക’ ആരംഭിച്ചപ്പോള്‍ കേവലം 250 കോപ്പിയാണ് ഉണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടുകൊണ്ട് രാജ്യത്തെ വാരികകളുടെ പ്രസിദ്ധീകരണരംഗത്തെ റെക്കോര്‍ഡായി 16 ലക്ഷം കോപ്പികളിലെത്തിയപ്പോള്‍ കൂടുതല്‍ പിന്തുണയും വരിക്കാരുമായി മംഗളത്തെ […]

Continue Reading

അക്ഷരം കവിതാ പുരസ്‌കാരം ഡോ. പൂജ ഗീതക്ക്

കോഴിക്കോട്: അഖില കേരള കലാസാഹിത്യ സാംസ്കാരിക രംഗവും, കണ്ണൂരിലെ എയ്റോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെൻറ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം കവിതാ പുരസ്കാരം എഴുത്തുകാരിയും അധ്യാപികയുമായ ഡോ. പൂജ ഗീതക്ക്. 2021 ൽ പൂർണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പൂജ ഗീതയുടെ “കൊത്തിവെച്ച ശിലകൾക്കും പറയാനുണ്ട്” എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശ്‌സ്ത എഴുത്തുകാരി കെ. പി സുധീര പുരസ്‌കാരം സമർപ്പിച്ചു. മുൻ എം എൽ എ […]

Continue Reading

മെഹഫിൽ മാപ്പിള കലാ അക്കാദമിയിൽ മാപ്പിളപ്പാട്ടുകളും ഇശലുകളും സംഘടിപ്പിച്ചു

മലപ്പുറം: മെഹഫിൽ മാപ്പിള കലാ അക്കാദമിയിൽ മാപ്പിളപ്പാട്ടുകളും ഇ ശലുകളും,ക്ലാസ്സ് സംഘടിപ്പിച്ചു.മഹാകവി മോയീൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ അംഗീകൃതപoന കേന്ദ്രമായ മെഹഫിൽ മാപ്പിള കലാ അക്കാദമിയിൽ മാപ്പിളപ്പാട്ടും ഇശലുകളും എന്ന വിഷയത്തിൽ മുഹമ്മദ് പേരൂർ ക്ലാസ്സെടുത്തു. ചടങ്ങിൽ ഹനീഫ് രാജാജി, ഹമീദ് കെ.പി, ഷിഹാബ് വേങ്ങര, ഹമീദ് എം തുടങ്ങിയവർ സംസാരിച്ചു തുടർന്ന് മെഹഫിൽ വിദ്യാർത്ഥികളുടെ മാപ്പിള പാട്ടുകളും അവതരിപ്പിച്ചു.

Continue Reading

അല്‍ഹിന്ദ് ഹോളിഡേ എക്‌സ്‌പോ 17നും 18നും കോട്ടക്കലില്‍വന്‍ ഓഫറുകള്‍, 1500 രൂപ മുതല്‍ ഇന്ത്യയിലും വിദേശത്തുമായി വിവിധതരത്തിലുള്ള 500 ലധികം പാക്കേജുകള്‍

മലപ്പുറം: അല്‍ഹിന്ദ് ഹോളിഡേ എക്‌സ്‌പോ 17നും 18നും കോട്ടക്കലില്‍ നടക്കുമെന്ന് ഭാരവാഹികല്‍ മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ട്രാവല്‍ ആന്‍ ടൂറിസം രംഗത്ത് പ്രശസ്ഥമായ അല്‍ഹിന്ദ് ഹോളിഡേയ്‌സ് മലപ്പുറം ജില്ലയിലെ ആദ്യമായി ഏറ്റവും വലിയ ട്രാവല്‍ ഹോളിഡേ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കോട്ടക്കല്‍ ചങ്കുവെട്ടി അല്‍ഹിന്ദ് ട്രാവല്‍ പരിസരത്ത് വെച്ച് നടത്തുന്ന എക്‌സ്‌പോ 17ന് രാവിലെ ഒമ്പതിന് ഡോ. എം.പി അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ., കോട്ടയ്ക്കല്‍ […]

Continue Reading

‘മാര്‍ക്സിസം മാനവികമോ’ അടക്കം നിരവധി സംവാദങ്ങള്‍; സ്വതന്ത്രചിന്തകരുടെ സമ്മേളനമായ എസെന്‍ഷ്യക്ക് ഒരുങ്ങി കണ്ണൂര്‍

കണ്ണൂര്‍: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ എസെന്‍ഷ്യ-24 ഫെബ്രുവരി 11 ന് ഞായറാഴ്ച കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു മണിവരെ നടക്കുന്ന പരിപാടിയില്‍ പ്രസന്റേഷന്‍സ്, പാനല്‍ ഡിസ്‌കഷന്‍, സംവാദങ്ങള്‍ എന്നിവ നടക്കും. ‘മാര്‍ക്സിസം മാനവികമോ?’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ആര്‍ എം പി സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ്, സ്വതന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണന്‍ എന്നിവരും, ‘ഹിന്ദുത്വ തീവ്രവാദം ഉണ്ടോ’ എന്ന […]

Continue Reading

കൂട്ടൂകാരന് കൂടൊരുക്കാൻ കോട്ടൂർ കൂട്ടം “ഈറ്റോപ്പിയ – 24” സംഘടിപ്പിച്ചു.

കോട്ടക്കൽ: കൂട്ടൂകാരന് കൂടൊരുക്കാൻ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് ഒരുക്കി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയുടെ പിതാവ് മരണമടഞ്ഞതിനു ശേഷം അമ്മയും ഒരു സഹോദരനും വാടക വീട്ടിലാണ് താമസം.വിദ്യാർഥിക്ക് വീട് നിർമ്മിച്ച് നൽകണമെന്നത് സ്കൂളിലെ അധ്യാപകർക്കും എല്ലാവിദ്യാർത്ഥികൾക്കും ഒരേ ആഗ്രഹമായിരുന്നു.ആ ദൗത്യം വിദ്യാർത്ഥികൾ ഏറ്റെടുക്കുകയായിരുന്നു.“ഈറ്റോപ്പിയ 24 ” എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു.മീഠാ-തീറ്റ, സുലു വിൻ്റെ ചായക്കട, ചൈനാ- […]

Continue Reading