ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല: സുപ്രീം കോടതി
ന്യൂദല്‍ഹി: ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഗൊരഖ്പുര്‍ സ്വദേശിയായ യുവാവിന്റെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കൊപ്പം ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനും ആകില്ലെന്ന് കോടതി യുവാവിനോട് പറഞ്ഞു. ‘നിങ്ങള്‍ എന്താണ് കരുതുന്നത്. ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സ്ത്രീ സ്വകാര്യ സ്വത്താണെന്നാണോ? നിങ്ങളോടൊപ്പം വരണമെന്ന് നിര്‍ദേശിക്കാന്‍ ഭാര്യ ഒരു സ്വകാര്യ സ്വത്താണോ? ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല […]
Continue Reading