സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്ന് തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത […]

Continue Reading

21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകള്‍ മാധ്യമ വിദ്യാര്‍ഥികളിലേക്ക്

മലപ്പുറം :21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകള്‍ മാധ്യമ വിദ്യാര്‍ഥികളിലേക്ക്.കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകളുടെ സമാഹാരമായ ‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ പുസ്തകം കോഴിക്കോട് പ്രസ്‌ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂഷന്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു. മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാര്‍ എഴൂതിയ പുസ്തകം മാക്‌ബെത് പബ്ലിക്കേഷന്‍സാണ് പുറത്തിറക്കിയത്. പുസ്തകത്തിന്റെ വിതരേണാദ്ഘാടനം മാസ്‌റ്റേഴ്‌സ് ഹോക്കി സംസ്ഥാന ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനയുഗം മലപ്പുറം ബ്യൂറോ ചീഫ് സുരേഷ് എടപ്പാള്‍ അധ്യക്ഷത […]

Continue Reading

ഗ്വാളിയോറിലേക്ക് പറക്കാനൊരുങ്ങി ചെമ്മംകടവ് ഹോക്കി താരങ്ങൾ

മലപ്പുറം: ഡിസംബർ ഇരുപത്തെട്ട് മുതൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് സബ് ജൂനിയർ, ജൂനിയർ ബോയ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മംകടവിൽ നിന്നും ജില്ലാ ജൂനിയർ ടീം ക്യാപ്റ്റൻ അതുൽ ഷാ, സബ് ജൂനിയർ ക്യാപ്റ്റൻ അമൽ രാജ് എന്നിവരടങ്ങിയ ആറംഗ സംഘം കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി പുറപ്പെട്ടു. ഇവരോടൊപ്പം ആദർശ്, അഭയ് കൃഷ്ണ, അഭി ഫെർണാണ്ടസ്, ഷിബിൻ സാദ് എന്നിവരും കേരളത്തിന്റെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങും. ഇതാദ്യമായാണ് കേരളം ദേശീയ സബ് […]

Continue Reading

ഹൃദയം ഫലസ്തീന്‍ ജനതക്കൊപ്പം:സമസ്തയുടെ മലപ്പുറത്തെ പ്രാര്‍ത്ഥനാ സംഗമത്തിന് ആയിരങ്ങള്‍

മലപ്പുറം: ഇസ്റാഈല്‍ ക്രൂരതയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറത്ത് ചേര്‍ന്ന പ്രാര്‍ത്ഥനാ സംഗമം. മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസ്റാഈലിനെതിരെ ലോക മനസ്സാക്ഷി ഉണരണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശ പ്രകാരം സംഘടിപ്പിച്ച സംഗമത്തില്‍ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുന്ന ഫലസ്തീന്‍ ജനതക്കു വേണ്ടി മനസ്സുരുകി ആയിരങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ദുആഉല്‍ കര്‍ബും അനുഗ്രഹീത സൂറത്തുകളും സവിശേഷ ദിക്റുകളും ചേര്‍ത്തു വെച്ച പ്രാര്‍ത്ഥനാ സദസ്സിനെ […]

Continue Reading

ഫലസ്തീൻ ഐക്യ ദാർഢ്യ പ്രാർത്ഥന സംഗമം നടത്തി

എടരിക്കോട്: ഫലസ്തീൻ ഐക്യ ദാർഢ്യ പ്രാർത്ഥന സംഗമം നടത്തി. അതി ക്രൂരവും തീർത്തും മനുഷ്യത്വ വിരുദ്ധമായി ഇസ്രാഈൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ ആക്രമണം കാരണം ദുരിതം അനുഭവിക്കുന്ന ഫലസ്തീനികൾക്ക് വേണ്ടി കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ സുന്നി പ്രാസ്ഥാനിക കുടുംബം ഐക്യദാർഢ്യ പ്രാർത്ഥന സംഗമം നടത്തി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി ജീവനുകളാണ് പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. വെള്ളവും വെളിച്ചവും ഭക്ഷണം പൊലും ലഭിക്കാതെയും ആക്രമണത്തിൽ ചികിത്സ നടത്താൻ ആശുപത്രികൾ പോലും ഇല്ലാതിരുന്ന ഫലസ്തീനികൾക്ക് വേണ്ടി മനുഷ്യ സമൂഹം ഒന്നിക്കണമെന്ന് […]

Continue Reading

യുവ മലയാളി പ്രൊഫസറുടെ പുസ്തകം ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചു

വളാഞ്ചേരി: യുവ മലയാളി പ്രൊഫസറുടെ പുസ്തകം ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചു. എം.ഇ.എസ്. കേവീയം കോളേജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ.കെ.മുഹമ്മദ് റിയാസിന്റെ പുസ്തകം ഈജിപ്തിലെ പ്രസിദ്ധ പബ്ലിഷിംഗ് ബ്യൂറോ ദീവാനുൽ അറബ് പ്രസിദ്ധീകരിച്ചു.ഈജിപ്തിന്റെ മുൻ സാംസ്കാരിക മന്ത്രിയും പ്രമുഖ എഴുത്തുകാരനുമായ യൂസുഫ് അസ്സിബാഇയുടെ നോവലുകളിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് പുസ്തകത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ മൊറോക്കൻ സാഹിത്യകാരി അംന അൽ ബറദാവിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്. ലോകത്തെ പ്രമുഖ എഴുത്തുകാരും സാഹിത്യകാരൻമാരും പങ്കെടുക്കുന്ന ഈ […]

Continue Reading

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം;സമസ്ത പ്രാര്‍ത്ഥന സംഗമം 31ന്മലപ്പുറത്തും തിരൂരൂം

മലപ്പുറം: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് സമസ്ത പ്രാര്‍ത്ഥന സംഗമം 31ന് വൈകീട്ട് 4 മണിക്ക് മലപ്പുറത്തും തിരൂരും നടക്കും. സ്വതന്ത്ര ഫലസ്തീനിന് വേണ്ടിയും ബൈത്തുല്‍ മുഖദ്ദസിന്റെ മോചനത്തിന് വേണ്ടിയും പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലാ തലങ്ങളില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ നടത്തണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഏകോപന സമിതി ആഹ്വാനം പ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രചരണാര്‍ത്ഥം നാളെ ജുമുഅക്ക് ശേഷം മഹല്ല് തലത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും […]

Continue Reading

ഫലസ്തീന്‍: ഒക്‌ടോബര്‍ 31 ന് സമസ്തജില്ലാ തലത്തില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ നടത്തും.

ചേളാരി: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒക്‌ടോബര്‍ 31-ന് ജില്ലാ തലത്തില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലാ സംഗമങ്ങളുടെ പ്രചരണാര്‍ത്ഥം ഒക്‌ടോബര്‍ 27-ന് വെള്ളിയാഴ്ച ജുമുഅ:ക്കുശേഷം മഹല്ല് തലത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സംഘടന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക ബാനര്‍ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രാര്‍ത്ഥനകള്‍ നടത്തും. ആദ്യഖിബ്‌ലയും ഏറ്റവും പവിത്രമായി മുസ്‌ലിംകള്‍ കരുതുന്ന മൂന്ന് മസ്ജിദുകളില്‍ ഒന്നായ ബൈത്തുല്‍മുഖദ്ദസില്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥന നിഷേധിക്കുന്ന വാര്‍ത്തകളാണ് […]

Continue Reading

ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങള്‍:പണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഡോ. ബഹാഉദ്ദീന്‍ നദ് വി

തിരൂരങ്ങാടി: ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളില്‍ മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നു സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇത്തവണയും ഇടം നേടി. പണ്ഡിത വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് അദ്ദേഹം. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രതി വര്‍ഷം പട്ടിക പുറത്തിറക്കുന്നത്. 2024 ലെ മാന്‍ ഓഫ് […]

Continue Reading

ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയില്‍കാലിക്കറ്റില്‍ നിന്ന് വി.സിയും രണ്ട് പ്രൊഫസര്‍മാരും

മലപ്പുറം : അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും രണ്ട് പ്രൊഫസര്‍മാരും. ഫിസിക്സ് വിഭാഗം പ്രൊഫസറും കാലിക്കറ്റിലെ വൈസ് ചാന്‍സലറുമായ ഡോ. എം.കെ. ജയരാജ്, കാലിക്കറ്റിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസര്‍മാരായ ഡോ. എം.ടി. രമേശന്‍, ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ക്കാണ് നേട്ടം. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. മൂന്ന് പേറ്റന്റുകളും അന്താരാഷ്ട്ര […]

Continue Reading