കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ്: ആശുപത്രിയിൽ പരിശോധന

ആലുവ: അൻവർ മെമ്മോറിയൽ ആശുപത്രിയിൽ പരിശോധന കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കിയ സാഹചര്യത്തിൽ . പരിശോധന തുടരുന്നത് റവന്യൂ അധികൃതരും സെക്ടറൽ മജിസ്‌ട്രേറ്റുമാണ്. ചികിത്സക്ക് അമിത ഫീസ് ഈടക്കിയെന്ന പരാതിയിൽ ആശുപത്രിക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആലുവ കൊടികുത്തിമല പരുത്തിക്കൽ നസീർ എന്നയാളുടെ പരാതിയിലാണ് നടപടി. ഇയാളുടെ ബന്ധുവിന്റെ ചികിത്സയ്ക്ക് അമിതനിരക്ക് ഈടാക്കിയെന്നാണ് പരാതി. തുടർന്നാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.പത്തോളം പരാതികളാണ് ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് ലഭിച്ചത്. പരാതിയിൽ റിപ്പോർട്ട് നൽകാൻ ജില്ലാ […]

Continue Reading

വീണ്ടും ഇന്ധനവില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 88.25 രൂപയും പെട്രോളിന് 93.51 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസലിന് 86.48 രൂപയും പെട്രോളിന് 93.73 രൂപയുമാണ് . രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധനവുണ്ടായത്. […]

Continue Reading

വീടിനകത്തും നിയന്ത്രണങ്ങളൊരുക്കി സര്‍ക്കാര്‍

അമിത എ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു പുറമെ വീടിനകത്തും നിയന്ത്രണങ്ങളൊരുക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.വീടിനകത്തു അഞ്ച് ആളുകള്‍ ഒന്നിച്ചു കൂടുന്നതും, ഒന്നുചേര്‍ന്നുള്ള പ്രാര്‍ത്ഥനയ്ക്കും , ഭക്ഷണം കഴിക്കുന്നതിനും വിലക്കു വീണിരിക്കുകയാണ്. സമൂഹമദ്ധ്യേയായാലും വീടിനകത്തായാലും ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപ്തിക്ക് കാരണമാകുമെന്നാണ് പറയുന്നത്. ഇത്തരമൊരു പ്രതികൂല സാഹചര്യത്തെ കണക്കിലെടുത്ത് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഏതൊരു തീരുമാനത്തെയും മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരുക്കുകയാണ് ജനങ്ങള്‍. വീടിനകത്തെ ഒത്തുകൂടല്‍ ഒരുപക്ഷെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗപകര്‍ച്ചയുണ്ടാകാം എന്ന ഭീതിയിലാണ് ഇത്തരമൊരു […]

Continue Reading

കോവിഡ് ടെസ്റ്റിന് പണപ്പിരിവുമായി പാലക്കാട്ട് സർക്കാർ ആശുപത്രി

പാലക്കാട്: സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് എത്തുന്നവരിൽനിന്ന് പണപ്പിരിവ് നടത്തി . പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് അനധികൃത പണപ്പിരിവ് നടന്നത്. 100 രൂപ വീതമാണ് ഒരാളിൽനിന്ന് ആശുപത്രി ഈടാക്കിയിരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പണപ്പിരിവ് നിർത്തിവയ്ക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് പരിശോധനയ്ക്കായുള്ള തിരക്ക് നിയന്ത്രിക്കാനാണ് പണപ്പിരിവ് ഏർപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

Continue Reading

കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി; പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് ഈ മാസം 31 വരെ ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ലക്ഷ്യമിട്ട് മാർഗരേഖ പുതുക്കി പുറത്തിറക്കിയത്. പുതിയ മാർഗരേഖയിൽ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകാനുള്ള നിർദേശമാണ് നൽകിയിട്ടുള്ളത്. സർക്കാർ മേഖല മെയ് 31 വരെ കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ ആശുപത്രികളിലെയും പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കും. ഇവിടങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ലഭ്യമാക്കണം. ഇതിലൂടെ കോവിഡ് പ്രതിരോധ […]

Continue Reading

“കേരളത്തിൽ നല്‍കുന്ന കിറ്റില്‍ അരിയില്ല’; എംടി രമേശിന് മറുപടിയുമായി എം.വി ജയരാജന്‍

കണ്ണൂര്‍: കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ അരി വിതരണവും സൗജന്യം കിറ്റ് വിതരണവും ഈ മാസവും തുടരും എന്ന് പോസ്റ്റിട്ട ബി.ജെ.പി നേതാവ് എം.ടി രമേശിനെ പരിഹസ മറുപടിയുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്നായിരുന്നു എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. “ആരും പട്ടിണിയാകാതിരിക്കാനുള്ള ആ […]

Continue Reading

മലപ്പുറത്ത് കോവിഡ് രോഗി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കൊച്ചിയില്‍ കോവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചത്തിനു പിന്നാലെ മലപ്പുറത്തു കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് മൃതദേഹം ഇന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ റിപോർട്ടുകൾ ലഭ്യമായിട്ടില്ല. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർധത്തിലായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചിയില്‍ കോവിഡ് ബാധിച്ച മുളവുകാട് സ്വദേശി വിജയൻ തൂങ്ങി മരിച്ചിരുന്നു. എറണാകുളം പുഴയ്ക്ക് സമീപംകൈവരിയില്‍ തൂങ്ങി […]

Continue Reading

‘ബൈക്കിൽ ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും’ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പുന്നപ്രയിലെ രേഖയുടെ പരാതി

ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകരായ അശ്വിനും രേഖയും ചേർന്ന് കോവിഡ് ബാധിതനായ യുവാവിനെ ബൈക്കിൽ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നസംഭവത്തിൽ ശ്രീജിത്ത് പണിക്കർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് പരാതി. ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസിൽ പരാതി നൽകിസന്നദ്ധ പ്രവർത്തകയായ രേഖ. ആലപ്പുഴ പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് രേഖ പരാതി നല്‍കിയത്. ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകരായ അശ്വിനും രേഖയും ചേർന്ന് കോവിഡ് ബാധിതനായ യുവാവിനെ ബൈക്കിൽ മെഡിക്കൽ കോളജിൽ […]

Continue Reading

കൊവിഡ് വ്യാപനത്തെ തുടർന്ന് 600 തടവുകാർക്ക് പ്രത്യേക പരോൾ

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 600 തടവുകാർക്ക് പരോൾ നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് ജയിൽ തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ച ഉത്തരവിലാണ് ഇത്. ജയിലിനുള്ളിൽ സാമൂഹിക അകലമടക്കം സുരക്ഷ ഉറപ്പുവരുത്താനാണ് ഈ നടപടി.സുപ്രിം കോടതിയുടെ നിർദേശപ്രകാരം വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യവും ശിക്ഷാ തടവുകാർക്ക് പരോളും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ സാഹചര്യം പരിശോധിച്ച് ഹൈക്കോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാൽ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാർക്കു ജാമ്യം […]

Continue Reading

കത്വ പെണ്‍കുട്ടിക്ക് വേണ്ടി പണപ്പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തി; മുസ്ലിംലീഗ് കോണ്‍ഗ്രസിന് ബാധ്യതയായി: കമാല്‍ പാഷ

മുസ്ലിംലീഗ് കോണ്‍ഗ്രസിന് ബാധ്യതയായി മാറിയെന്ന് ഹൈക്കോടതി മുന്‍ ജഡ്ജ് ജസറ്റിസ് കെമാല്‍പാഷ. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പണപ്പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ന്യൂസ് കേരളം എന്ന പ്രാദേശിക വീഡിയോ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുസ്ലിംലീഗ് എന്ന വര്‍ഗീയപ്പാര്‍ട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോണ്‍ഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോണ്‍ഗ്രസിന്. കാരണം അഴിമതികള്‍ എന്തു മാത്രമാണ്. കാരണം, മരിച്ചു പോയൊരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ […]

Continue Reading