മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള എം.എല്‍.എയുടെ മാതാവ് സൈനബ ഹജ്ജുമ്മ മരണപ്പെട്ടു

മലപ്പുറം: ആനക്കയം സ്വദേശി പരേതനായ പൂളക്കണ്ണി അഹമ്മദ്കുട്ടിമാസ്റ്ററുടെ ഭാര്യയും പി.ഉബൈദുള്ള എം.എല്‍.എയുടെ മാതാവുമായ കലയത്ത് സൈനബ ഹജ്ജുമ്മ (88) മരണപ്പെട്ടു. മറ്റു മക്കള്‍: മൂസ സ്വലാഹി (റിട്ട. പ്രിന്‍സിപ്പല്‍ അന്‍സാര്‍ കോളേജ് വളവന്നൂര്‍),അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ (എം.എം.ഇ.ടി ഹൈസ്‌ക്കൂള്‍,മേല്‍മുറി) സഫിയ്യ , റസിയ , റംല, സൗദ ,പരേതരായ അഷ്‌റഫ്, സുഹ്‌റാബിമരുമക്കള്‍ :അബ്ദുല്‍ കരീം കാവനൂര്‍, യുസുഫ് പാണക്കാട്,ബീരാന്‍ കുട്ടി മോങ്ങം, അബ്ദുല്ലക്കുട്ടി കൂമംകുളം,ആമിന കാവനൂര്‍, ഹാജിറാബി പുല്ലൂര്‍, ഹഫ്‌സത്ത് പട്ടര്‍ക്കടവ്, സമീന പാലക്കുളം,പരേതനായ അബ്ദു റഹിമാന്‍ […]

Continue Reading

കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ 24കാരന്‍ മരിച്ചു

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെല്ലൂര്‍ സ്വദേശി കാസിമിന്റെ മകന്‍ ആബിദ് (22) മരണപ്പെട്ടു. മാതാവ് : താഹിറ. സഹോദരങ്ങള്‍: ആസിഫ്, തസ്മീറ. ചെല്ലുര്‍ മാളിയേക്കല്‍ ആബിദ് നേരത്തെ കുറ്റിപ്പുറം ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റിലും ഇപ്പോള്‍ ട്രെന്‍ഡ്‌സിലും ജോലി ചെയ്തു വരികയായിരുന്നു. കുറ്റിപ്പുറത്തെ ആംബുലന്‍സ് ഡ്രൈവർ റഷീദിന്റെ സഹോദരി പുത്രനാണ്. തൃശൂര്‍ അമല ആശുപത്രിയിലുള്ള മ്യതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ ശേഷം […]

Continue Reading

മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞു പരിക്കേറ്റ് യുവാവ് മരിച്ചു

മലപ്പുറം: എടക്കര വഴിക്കടവില്‍ കരിങ്കല്‍ മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണു പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഴിക്കടവ് പാലാട് പൈക്കാടന്‍ സ്വപ്‌നേഷ് (35) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. കെട്ടുങ്ങല്‍ ജുമാ മസ്ജിദിന്റെ ഭൂമിയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനിടയില്‍ മുകളില്‍ നിന്നു ഇടിഞ്ഞുവീണ മണ്ണും കല്ലുംസ്വപ്‌നേഷിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും രക്ഷപ്രവര്‍ത്തനം നടത്തി നിലമ്പൂര്‍ ജില്ലാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ […]

Continue Reading

വീട്ടിലേക്ക് അതിക്രമിച്ചുകയറി പീഡനം: 22കാരനായ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും പിഴയും

പെരിന്തല്‍മണ്ണ: വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനൊന്നുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 22വയസ്സുകാരനായ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 27,000 രൂപ പിഴയടക്കാനും അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവിനും ശിക്ഷിച്ചു. വെങ്ങാട് അംബേദ്കര്‍ കോളനിയിലെ കണിയാംമുക്ക് പറമ്പില്‍ മുഹമ്മദ് സുഹൈലി(22)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം ഒരുവര്‍ഷം കഠിനതടവിനും രണ്ടായിരം രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കുന്നപക്ഷം 25,000 രൂപ അതിജീവിതയ്ക്ക് […]

Continue Reading

വിശ്വസിച്ച് ഏല്‍പിച്ച 11കാരിയെ ഉസ്താദ് പീഡിപ്പിച്ചത് പതലവണ; പ്രതിക്ക് 81 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം: വിശ്വസിച്ച് ഏല്‍പിച്ച 11കാരിയെ ഉസ്താദ് പീഡിപ്പിച്ചത് പതലവണ. പതിനൊന്നുകാരിയെ അതിഗുരുതരമായ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകനായ പ്രതിക്കു 81 വര്‍ഷം കഠിനതടവിനും ഒന്നരലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 13കാരിയെ പീഡിപ്പിച്ചെന്ന സമാനമായ മറ്റൊരു കേസില്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ 61 വര്‍ഷം കഠിതടവിനും 1.25 ലക്ഷം രൂപ പിഴയടക്കുന്നതിനും ഇതേകോടതി ശിക്ഷിച്ചിരുന്നു. 2019 ഏപ്രിലിലായിരുന്നു […]

Continue Reading

ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ആത്മീയ സംഗമം നടത്തി

മലപ്പുറം: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍.ബദ്ര്‍ മൗലിദ് പാരായണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കി. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പ്രതിരോധ സമരമായിരുന്നു ബദ്‌റെന്നും പലപ്പോഴും നിലനില്‍പ്പിനായുള്ള സമരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്‌ലാമിന്റെ സമാധാന മുഖത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ടെന്നും യുദ്ധത്തടവുകാരോട് പ്രവാചകര്‍ കാണിച്ച മാനവികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ബദ്‌റെന്നും അദ്ദേഹം പറഞ്ഞു.ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തി. ബദ്ര്‍ […]

Continue Reading

മാന്തടത്ത് ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്ക്: ‘ഒരാളുടെ നില ഗുരുതരം

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം മേലേ മാന്തടത്ത് കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ അത്തർ കടയിലേക്ക് ഇടിച്ച് കയറി.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കുറ്റിപ്പുറം സ്വദേശികളായ ആബിദ്(22), റംഷാദ് (23) എന്നിവർക്കും കാർ ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശിയായ ഉല്ലാസ്(22) എന്ന യുവാവിനുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ ബൈക്ക് യാത്രികനായ ആബിദിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് കാലത്ത് പത്തരയോടെയാണ് അപകടം.തൃശ്ശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് […]

Continue Reading

ഹോമിയോ ഡിസ്പന്‍സറികള്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : കേരളത്തില്‍ പുതുതായി അനുവദിച്ച ഹോമിയോ ഡിസ്പന്‍സറികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിലവില്‍ വന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയുടെ പ്രാദേശിക തല ഉദ്ഘാടനം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് ഹൈസ്കൂളിനടുത്താണ് പുതിയ ഡിസ്പന്‍സറി ആരംഭിച്ചത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പരിശോധനയുണ്ടാകുമെന്നും ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്വീപര്‍ എന്നിങ്ങനെ മൂന്ന് പേര്‍ […]

Continue Reading

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വെള്ളക്ഷാമം; വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നതില്‍ പോലീസിന് പരാതി

നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ ജല ക്ഷാമം വാര്‍ത്തയായതിനുപിന്നാലെ ജാഗ്രതപാലിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നല്‍കിയ വാട്‌സാപ്പ് സന്ദേശം ചോര്‍ന്നതില്‍ അന്വേഷണമാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ജലക്ഷാമംകൊണ്ട് രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുന്ന ഘട്ടത്തിലും പ്രശ്‌ന പരിഹാരം കാണാതെ വാര്‍ത്തയുടെ ഉറവിടം തേടി പരാതിയുമായി സൂപ്രണ്ട് തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.രണ്ടാഴ്ച മുമ്പ് ആശുപത്രിയിലെ രണ്ട് കിണറുകളും വറ്റിയതായിരുന്നു പ്രതിസന്ധി. 142 കിടക്കകളുള്ള ആശുപത്രിയില്‍ അതിന്റെ ഇരട്ടിയിലേറെപ്പേരെയാണ് കിടത്തി ചികിത്സിച്ചിരുന്നത്. നിലമ്പൂര്‍ താലൂക്കിലെ ആദിവാസികളടക്കമുള്ളവരുടെയും സാധാരണക്കാരുടെയും […]

Continue Reading

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം ഒരുമിക്കും

മലപ്പുറം: ഈ കാലഘട്ടത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് മതനിരപേക്ഷതയാണ്, അതിന് ബദലാവുകയാണ് കേരളം. മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്നത് പ്രായോഗികതയല്ല, അതും മത നിരപേക്ഷതയെ ഉയർത്തി കാണിക്കുന്ന ഭരണഘടനയുള്ള ഇന്ത്യയെ പോലെ ഒരു രാജ്യത്ത്. മലപ്പുറത്ത് വച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ പങ്കെടുത്താണ് വി വസീഫ് ഇന്ന് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാവിലെ 10 മണിക്ക് മലപ്പുറം മച്ചിങ്ങൽ ബൈപ്പാസ് ജംഗ്ഷനിൽ വച്ചാണ് പരിപാടിനടന്നത്. പ്രസ്തുത പരിപാടിയുടെ […]

Continue Reading