ലോക്ഡൗണില്‍ അടച്ചിട്ട ആഢ്യന്‍പാറ വെള്ളച്ചാട്ടം ടൂറിസംമേഖല വീണ്ടും തുറന്നു….
മലപ്പുറം: ലോക്ഡൗണില്‍ അടച്ചിട്ട ആഢ്യന്‍പാറ വെള്ളച്ചാട്ടം ടൂറിസംമേഖല വീണ്ടും തുറന്നു. എട്ടുമാസങ്ങള്‍ക്കുശേഷമാണ് മലപ്പുറം ജില്ലയില്‍ പ്രധാന ടൂറിസം മേഖലയായ ആഡ്യന്‍പാറയില്‍ സന്ദര്‍കരെ അനുവദിക്കുന്നത്. മാസങ്ങള്‍ അടച്ചിട്ടതോടെ ടൂറിസം മേഖല കൂടുതല്‍ ഹരിതാഭമായിട്ടുണ്ട്.സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കിയതോടെ ആഡ്യന്‍പാറ ടൂറിസംമേഖലയില്‍ ജീവനോപാധിയായി കച്ചവടം നടത്തിയിരുന്നവരെല്ലാം വീണ്ടും തിരിച്ചെത്തി. ഏറെ ഹരിതാഭമാണ് വെള്ളച്ചാട്ടത്തിനു സമീപമുള്ള പ്രകൃതി. വളരെ ശുചിത്വമുള്ള പരിസരവും നീന്തിത്തുടിക്കാവുന്ന നീരൊഴുക്കും ആഢ്യന്‍പാറയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നു പൊതുവെ കരുതപ്പെടുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലകോട് […]
Continue Reading