കൊറോണ വൈറസിന്റെ രണ്ടു വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ രണ്ടു വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്നു പറയാന്‍ കഴിയില്ലെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര കൂടാതെ, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവടങ്ങളിലും […]

Continue Reading

കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര സംഘം കേരളവും മഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാജ്യത്തെ 75 ശതമാനം കേസുകളും ഇരു സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ കേരളത്തില്‍ വൈറസിന്റെ രണ്ട് വകഭേദം കൂടി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് രാജ്യത്ത് തന്നെ പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കേസുകളുടെ 38 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ ഇത് 37 ശതമാനവും, കര്‍ണാടകയില്‍ 4 ശതമാനവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. […]

Continue Reading

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ഇത്തരമൊരു നിലപാട് എടുത്തത്. ആര്‍ ടി – പി സി ആര്‍ പരിശോധനാഫലമാണ് വിമാന യാത്രക്കാര്‍ക്ക് വേണ്ടത്. മഹാരാഷ്ട്രയിലേക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവര്‍ക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്രയില്‍ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ ആര്‍ ടി – പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. […]

Continue Reading

കേരളത്തിന്റെ ആരോഗ്യ മേഖലക്ക് വീണ്ടും അംഗീകാരം

വീണ്ടും അംഗീകാരമേറ്റു വാങ്ങി കേരളത്തിന്റെ ആരോഗ്യ മേഖല. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീടുകളില്‍ കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ അക്ഷയ കേരളത്തെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി […]

Continue Reading

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജം:മായെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമായെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് ഏത് വാക്‌സിന്‍ വിതരണം ചെയ്യണമെന്ന് തീരുമാനിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപന നിരക്ക് പഠിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനുമാണ് പഠനം. രോഗം വന്നു മാറിയവരില്‍ ആന്റിബോഡി സാന്നിധ്യമുണ്ടാകും. എത്രത്തോളം പേര്‍ക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് പഠിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുളള പന്ത്രണ്ടായിരത്തി ഒരുനൂറുപേരില്‍ ആന്റിബോഡി പരിശോധന […]

Continue Reading

ആശ്വസിക്കാറായില്ല; കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കോവിഡ് മഹാമാരിയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി ലോകാര്യോഗ സംഘടന. കൊവിഡ് ബാധ അവസാന മഹാമാരി ആവില്ല, കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് 19 ഒരു പാഠമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഒരു മഹാമാരി പ്രതിരോധിക്കാന്‍ പണം മുടക്കുമ്പോള്‍ അടുത്തതിനെപ്പറ്റി നമ്മള്‍ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോള്‍ അത് തടയാന്‍ ശ്രമിക്കുന്നു. ഇത് ദീര്‍ഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ്തംബറില്‍ […]

Continue Reading

ആതുര സേവനത്തിനൊപ്പം തന്നെ ജനസേവനത്തിലും സജീവമാകാന്‍ ഡോക്ടര്‍ സ്ഥാനാര്‍ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഡോക്ടര്‍മാരായ ഒരുപിടി സ്ഥാനാര്‍ഥികളുണ്ട്. ആതുര സേവനത്തിനൊപ്പം തന്നെ ജനസേവനത്തിലും സജീവമാകലാണ് ഇവരുടെ ലക്ഷ്യം. ഹോമിയോ ഡോക്ടര്‍ സമീന ഹസ്‌കര്‍ ഹോമിയോ ഡോക്ടറാണ് മലപ്പുറം നഗരസഭയിലെ 29-ാം വാര്‍ഡ് കോണോംപാറയിലെ സിപിഎം സ്ഥാനാര്‍ഥി ഡോ. സമീന ഹസ്‌കര്‍. തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിനിടയിലും തന്നെ കാണാനെത്തുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സമീന ഡോക്ടര്‍ സമയം കണ്ടെത്തുന്നു. മലപ്പുറത്തെ ജില്ലാ സഹകരണ ആശുപത്രിയില്‍ 2015 മുതല്‍ ജോലി ചെയ്യുന്ന സമീനയുടെ സ്വദേശം കോഴിക്കോട് ചെലവൂരിലെ മൂഴിക്കലാണ്. ഭര്‍ത്താവ് ഹസ്‌കര്‍ […]

Continue Reading

ആരോഗ്യ മേഖലയിലെ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുക എന്നതാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

എറണാകുളം: കേരളത്തിലെ ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിദഗ്ദ ചികിത്സ കേന്ദ്രങ്ങളില്‍ വരെ സമഗ്രമായി ഇടപെട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടപ്പാക്കുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. സംസ്ഥാനത്തെ 38 പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന ചടങ്ങ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും അവിടെ എല്ലാ […]

Continue Reading

മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോര്‍പറേഷന് നല്‍കും. കഴിഞ്ഞ നാലുവര്‍ഷമായി വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വിവിധ പദ്ധതികളിലൂടെ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നു. ശുഭയാത്ര, കാഴ്ച തുടങ്ങിയവ ഇത്തരത്തിലുള്ള ശ്രദ്ധേയ പദ്ധതികളാണ്. കേഴ്വി പരിമിതി നേരിടുന്ന 1000 പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റെ ‘ശ്രവണ്‍’ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി […]

Continue Reading