കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ

മലപ്പുറം: കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ അങ്ങാടിപ്പുറം. രണ്ടു കുഞ്ഞുങ്ങളുടെ മാതാവായ ഈ യുവതി കേരളാ മ്യൂറല്‍ പെയ്ന്റിംഗ് ഉള്‍പ്പെടെയുളളവയാണ് വസ്ത്രങ്ങളില്‍ തീര്‍ക്കുന്നത്. രേഷ്മയുടെ ഈ കരവിരുത് കണ്ട് അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും ഉള്‍പ്പെടെ ആവശ്യക്കാരെത്തുന്നുണ്ട്. ആദ്യം സ്വന്തംസാരിയില്‍ വരച്ച ചിത്രംകണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമല്ലൊം പ്രോത്സാഹനം നല്‍കിയതോടെ തനിക്കും ആത്മവിശ്വാസമുണ്ടായതായി രേഷ്മ പറഞ്ഞു. എന്നാല്‍ ഇതൊരു ബിസിനസ്സായി കാണാനൊന്നും ആഗ്രഹിച്ചിരുന്നില്ല. ചില ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ വസ്ത്രങ്ങള്‍കൂടി മ്യൂറല്‍ പെയ്ന്റിംഗ് ചെയ്തതോടെ ആവശ്യക്കാര്‍കൂടുതലായി വന്നു. […]

Continue Reading

കോവിഡ് ബാധിച്ചവര്‍ക്ക് കേള്‍വിശക്തി കുറയുമെന്ന് പുതിയ പഠനം

കോവിഡ് ബാധിച്ചവര്‍ക്ക് കേള്‍വിശക്തി കുറയാനുള്ള സാധ്യതയുണ്ടെന്ന പുതിയ പഠനം പുറത്തുവന്നു.യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, റോയല്‍ നാഷണല്‍ നോസ് ആന്‍ഡ് ഇയര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബിഎംജെ കേസ് റിപ്പോര്‍ട്ട് എന്ന മെഡിക്കല്‍ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, 45 വയസുള്ള ആസ്തമ രോഗിക്ക് കേള്‍വിശക്തി കുറഞ്ഞതായാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് കൃത്രിമശ്വാസം ശ്വാസം നല്‍കേണ്ടതായും ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടതായും […]

Continue Reading

ദിവസവും മൊബൈലിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 10രൂപ നല്‍കുന്ന നിര്‍ധന കുടുംബം കേരളത്തില്‍തന്നെയാണ്

മലപ്പുറം: മൊബൈല്‍(ബാറ്ററി)ചാര്‍ജ് ചെയ്യുന്നത് ദിവസവും 10രൂപ നല്‍കി. താമസം രണ്ടു വര്‍ഷമായി വൈദ്യുതിയില്ലാതെ താല്‍ക്കാലിക ഷെഡില്‍, പ്രളയത്തില്‍ വീട് തര്‍ന്ന കുടുംബത്തിന്റെദുരവസ്ഥ കണ്ടാല്‍ ഏവരുടേയും കണ്ണുനിറയും. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂര്‍ മതില്‍മൂല കോളനിയിലെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. രണ്ടു വര്‍ഷമായി വൈദ്യുതിയില്ലാതെ താല്‍ക്കാലിക ഷെഡില്‍ കഴിയുന്ന കുടംബത്തിന്റെ ദുരവസ്ഥ ഇങ്ങിനെയാണ്. രണ്ടു വര്‍ഷമായി മതില്‍മൂല കോളനിയിലെ ഈ കുടുംബം അങ്കണവാടിക്ക് വേണ്ടി ഉണ്ടാക്കിയ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇവിടേക്ക് വൈദ്യുതി ഇത് വരെ ലഭിച്ചിട്ടില്ല. ഇത് കൊണ്ട് […]

Continue Reading

കോവിഡ് ജീവിതം മാറ്റി മറിച്ചപ്പോള്‍ തെരുവില്‍ കപ്പകച്ചവടത്തിനിറങ്ങി അബ്ദുല്‍ കലാം മുസ്ല്യാര്‍

മലപ്പുറം: കോവിഡും ലോക്ഡൗണും ജീവിതം മാറ്റിമറിച്ചതോടെ കുടുംബംപോറ്റാനായി യമാനി ബിരുദധാരിയായ മുസ്ല്യാര്‍ തെരുവില്‍ കപ്പക്കച്ചവടത്തിനിറങ്ങി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി മലപ്പുറം ദേശീയപാത പുണര്‍പ്പ സമൂഹ ഓഡിറ്റോറിയത്തിന് സമീപം കപ്പയുമായി തെരുവുകച്ചവടക്കാരന്റെ റോളില്‍ ഇരുന്നിരുന്ന അബ്ദുല്‍ കലാം യമാനി മുസ്ലിയാരെ തേടി അവസാനം ജീവകാരുണ്യ നന്മ കൂട്ടായ്മകളുടെ സഹായ വാഗ്ദാനങ്ങളും വന്നു തുടങ്ങി. ഇന്നലെ ഇദ്ദേഹത്തിന്റെ കച്ചവട ഫോട്ടോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു. ഇതോടെ കച്ചവടം പൊടിപൊടിക്കാനും, ക്ഷേമ മനേ്വഷിച്ച് സെല്‍ഫിയെടുക്കാനും സഹായങ്ങളുമായിട്ടാണ് വിവിധ പ്രദേശത്തു […]

Continue Reading

അവസരങ്ങള്‍ ഒരിക്കലും ഒരുപെണ്ണിനെ അന്വേഷിച്ച് ഇങ്ങോട്ടുവരില്ല. എം.എ. ഷഹനാസിന്റെ ജീവിതം പഠിപ്പിക്കുന്നത്

കോഴിക്കോട്: ഷഹനാസ് എന്ന പേരിനു ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന അര്‍ത്ഥമായിരിക്കും കൂടുതല്‍ യോജിക്കുന്നത്. (ഷഹനാസ് എന്ന പേര്‍ഷ്യന്‍ പേരിന്റെ അര്‍ത്ഥം രാജാവിന്റെ അഭിമാനം എന്നാണ്.. )വളരാന്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യങ്ങള്‍ കിട്ടിയില്ലെന്ന് മൂക്കുപിഴിയുന്ന പെണ്ണുങ്ങളോട് ഒരുവാക്ക്, നിങ്ങള്‍ ഷഹനാസിന് പഠിക്കുക, വിജയം നിങ്ങളുടെ പിന്നാലെ വരും. ‘നിങ്ങള്‍ ഒരു പെണ്ണാണോ, അവസരങ്ങള്‍ നിങ്ങള്‍ക്ക് ആരും വിളമ്പിത്തരില്ല, അത് നിങ്ങള്‍ സ്വയം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്’, ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ചു ചോദിക്കുന്നവരോട് ഷഹനാസിന്റെ മറുപടി ഇതായിരിക്കും. അവസരങ്ങള്‍ ഒരിക്കലും ഒരുപെണ്ണിനെ അന്വേഷിച്ച് ഇങ്ങോട്ടുവരില്ലെന്നതാണ് ജീവിതം […]

Continue Reading

ലോക്ഡൗണ്‍ കാലത്തും ലോകചാമ്പ്യ ഡോ. മജ്‌സിയ ബാനു തിരക്കിലാണ്. ഈ യുവകായിക താരത്തെ കൂറിച്ച് കൂടുതല്‍ അറിയാം

കോഴിക്കോട്: പവര്‍ലിഫ്റ്റിംഗ് ലോകചാമ്പ്യ, ദേശീയ പഞ്ചഗുസ്തി താരം, മിസ്സ് കേരളാ-ഫിറ്റ്‌നസ് മോഡല്‍ തുടങ്ങിയ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന കേരളത്തിന്റെ അഭിമാന കായിക താരമാണ് ഡോ. മജ്‌സിയ ബാനു. എന്നാല്‍ കോവിഡും ലോക്ഡൗണും തുടങ്ങിയതോടെ തന്റെ കായിക മത്സരങ്ങള്‍ക്കുവേണ്ടി ഫിറ്റനസ് വര്‍ക്കുകളൊന്നും കോഴിക്കോട്ടെ ഈ യുവകായിക താരത്തിന് വേണ്ടരീതിയില്‍ ചെയ്യാന്‍ സാധിക്കുന്നില്ല. നേരത്തെ വടകരയിലെ ഹാംസ്ട്രിംഗ് ഫിറ്റ്‌നെസ് സെന്ററില്‍ പരിശീലകന്‍ അബ്ദുല്‍ ലത്തഫിന് കീഴില്‍ നടത്തിയിരുന്ന കായിക പരിശീലനങ്ങളൊന്നും നിലവിലെ കോവിഡും ലോക്ഡൗണും കാരണം തുടാന്‍ സാധിക്കുന്നില്ല. ഇതോടെയാണ് […]

Continue Reading

വീണ്ടും നായകനായി മലയാള
സിനിമയിലേക്ക് തിരിച്ചു വരുന്ന
ബാബുആന്റണിയെ കുറിച്ച്

കോട്ടയം: വില്ലനും നായകനുമായി മലയാള സിനിമയുടെ ആക്ഷന്‍ഹീറോ ആയിരുന്ന ബാബു ആന്റണിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ കഴിയില്ല. ആയോധനകലയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം മലയാള സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് പുതിയൊരു ശൈലി തന്നെയുണ്ടാക്കി. അതുപോലെ തന്നെ അതി ശക്തനായ വില്ലനായി നിറഞ്ഞാടിയ സമയത്തു തന്നെ നായക നടനായും ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയാണ് ബാബു ആന്റണി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി വെള്ളത്തിരയിലെത്തിയത്.മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫിഫ്ത് ഡാന്‍ ബ്ലാക്ക് […]

Continue Reading

മഴക്കാല ഡ്രൈവിംഗ്..ഇവയെല്ലാം ശ്രദ്ധിക്കണം..മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്..

ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകള്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാന്‍ സഹായിക്കും.??റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍ (അത് ചെറിയ അളവില്‍ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ […]

Continue Reading