ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളി ആത്മഹത്യചെയ്തു

മസ്‌ക്കറ്റ്: ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളിയായ 22കാരന്‍ ആത്മഹത്യചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില്‍ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ജെ.സി.ബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജീവനൊടുക്കുന്നത് സംബന്ധിച്ച സൂചന നല്‍കി പ്രശാന്ത് തമ്പി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’, വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.ആദ്യം തമാശ […]

Continue Reading

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സജ്ജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും ഭരണപരമായും തയ്യാറായതായി കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക നീക്കം. ചട്ടഭേദഗതിക്ക് പാര്‍ലമെന്റ് ചേരേണ്ടതില്ലെന്നും […]

Continue Reading

എം.എ യുസഫലിയെ വിമര്‍ശിച്ചതിന് ജയിലില്‍ കിടക്കേണ്ടിവന്ന കാസര്‍കോട്ടുകാരന്‍ ഹൈദര്‍ മധുര്‍ പറയുന്നു

കാസര്‍കോട്: എം.എ യുസഫലിയെ വിമര്‍ശിച്ചതിന് ജയിലില്‍ കിടക്കേണ്ടിവന്ന കാസര്‍കോട്ടുകാരന്‍ ഹൈദര്‍ മധുരിനും ചിലത് പറയാനുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ഭരണാധികാരികളെ വിമര്‍ശിച്ചാല്‍ പോലും ചിലപ്പോള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. എന്നാല്‍, എം.എ യുസഫലി എന്ന പ്രവാസി വ്യവസായിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്ന അനുഭവം തുറന്നെഴുതിയിരിക്കയാണ് ഈ യുവാവ്, ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് യൂസഫലി കാരണം തനിക്കു നിരവധി ദുരിതം അനുഭവിക്കേണ്ടി വന്നുവെന്ന് ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുസഫലിയെയും വിമര്‍ശിച്ചു ഫേസ്ബുക്കില്‍ […]

Continue Reading

കരിപ്പൂരില്‍ വന്നിറങ്ങിയ വിമാനത്തില്‍ ഒരുയാത്രക്കാരന്‍ മാത്രം. അതും സാധാരണ ടിക്കറ്റെടുത്ത്

മലപ്പുറം: സാധാരണ ടിക്കറ്റെടുത്ത് കരിപ്പൂരില്‍ പറന്നിറങ്ങിയ വിമാനത്തില്‍ ഒരേയൊരു യാത്രക്കാരന്‍, അതും സാധാരണ ടിക്കറ്റെടുത്ത് അപൂവ്വ യാത്രക്കാരനായി മാറിയിരിക്കുകയാണ് മലപ്പുറം വേങ്ങര കണ്ണമംഗലം ചേറൂരിലെ മണ്ടോട്ടില്‍ സലാഹുദ്ദീന്‍. ചാര്‍ട്ടേഡ് വിമാനത്തില്‍ വേണമെങ്കില്‍ പണം ചെലവഴിച്ചാല്‍ തനിച്ചു യാത്രചെയ്യാന്‍ സാധിക്കും. അബുദാബിയില്‍ ജോലി ചെയ്യുന്ന സാധാരണ പ്രവാസിയായ സ്വലാഹുദ്ദീന്‍ യാത്രചെയ്തത് ഇങ്ങിനെയൊന്നുമല്ല. സാധാരണ വിമാനടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങുകയായിരുന്ന സ്വാലാഹുദ്ദീന്‍ വിമാനത്തില്‍ തനിച്ചായതോടെ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് സംഭവം ആസ്വദിച്ചു. മറ്റുള്ള സ്വകാര്യ വാഹനങ്ങളില്‍ ഒറ്റയ്ക്ക് യാത്ര നടത്തുന്നത് പോലെയല്ല […]

Continue Reading

സൗദിയില്‍ ബ്രോസ്റ്റ് കടയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞ് വീണു മരിച്ചു

റിയാദ്: സൗദിയില്‍ ബ്രോസ്റ്റ് കടയില്‍ ജോലിചെയ്തുവരികയായിരുന്ന മലയാളിയായ 55കാരന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കാക്കഞ്ചേരി പുല്‍പറമ്പ് സ്വദേശി കൊടക്കാട്ടകത്ത് അഹമ്മദ് കുട്ടി (55) യാണ് ജിസാനില്‍ സാംതയില്‍ കുഴഞ്ഞു വീണു മരിച്ചത്. ജോലി ചെയ്യുന്ന ബ്രോസ്റ്റ് കടയില്‍ കുഴഞ്ഞു വീണാണ് മരണം. ഇരുപത് വര്‍ഷമായി സഊദിയിലുള്ള അഹമ്മദ് കുട്ടി പതിനഞ്ച് വര്‍ഷത്തോളമായി സാംതയില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെങ്കിലും തിരിച്ച് വന്ന് […]

Continue Reading

മലപ്പുറത്ത് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്രവാസിയുവാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ശറഫുദ്ധീന്‍ (29) ആണ് മരിച്ചത്. സൗദിയിലായിരുന്ന ശറഫുദ്ധീന്‍ ഈയിടെയാണ് നാട്ടില്‍ വന്നത്.തിങ്കളാഴ്ച രാത്രി ഒറവംപുറത്തെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം കിഴക്കെ പാണ്ടിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: ഷിബില (നെല്ലിക്കുത്ത്).

Continue Reading

കരിപ്പൂര്‍ വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ധരിച്ചിരുന്ന എന്‍ 95 മാസ്‌കിനുള്ളിലെ വാള്‍വിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം.. ദുബായില്‍നിന്നും എത്തിയ കര്‍ണാടക സ്വദേശിയായ യാത്രക്കാരനാണ് നൂതനമായി രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. രണ്ട് ലക്ഷം രൂപയുടെ 40ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. .ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കര്‍ണാടക ബഡ്ക്കല്‍ സ്വദേശി അമ്മാറില്‍ നിന്നാണ് 40 ഗ്രാം സ്വര്‍ണം പിടിച്ചത്.മുഖത്ത് ധരിച്ച […]

Continue Reading

സൗദി ദേശീയ ദിനത്തിന് മലപ്പുറം സൗഹൃദ വേദിയുടെ ഐക്യദാര്‍ഡ്യം

സൗദി: 90 മത് സൗദി ദേശീയ ദിനം 2020 ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് മലപ്പുറം സൗഹൃദ വേദി ജിദ്ധ ഒരുക്കിയ വെബിനാര്‍ കലാപരിപാടികള്‍ ആസ്വാദകര്‍ക്ക് കുളിര്‍മയേകി. യു എം ഹുസ്സൈന്‍ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു.തൊണ്ണൂറിന്റെ നിറവില്‍ എത്തി നില്‍ക്കുന്ന സൗദി അറേബ്യ , ലോക രാജ്യങ്ങളുടെ മുന്‍ നിര പട്ടികയില്‍ ഇടം പിടിച്ചിരിക്കയാണ്. വികസന സ്വപ്നങ്ങളിലൂടെ മുന്നേറുന്ന സൗദി അറേബ്യ പ്രതിരോധ മേഖലയിലും സൗദി ഇന്ത്യാ നയതന്ത്ര ബന്ധം എല്ലാ മേഖലയിലും […]

Continue Reading

സൗദിയില്‍നിന്നും സ്വര്‍ണവുമായി കരിപ്പൂരിലെത്തിയ കാരിയറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറം: സൗദിയില്‍നിന്നും സ്വര്‍ണവുമായി കരിപ്പൂരിലെത്തിയ കാരിയറെ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യാ പിതാവും മരുമകനുമടക്കം നാലുപേര്‍ അറസ്റ്റില്‍.സൗദിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്ന തൊട്ടില്‍പ്പാലം സ്വദേശി പാറശ്ശേരി മഠത്തല്‍ റിയാസിനെ തട്ടികൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച നിരവധി കേസിലെ പ്രതി വിഗ്രഹം ബഷീറും , ഭാര്യാ പിതാവും മരുമകനുമടക്കം നാലുപേരെ കൊണ്ടോട്ടി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം പിടികൂടി.കഴിഞ്ഞ 17ാം തിയ്യതിയാണ് സംഭവം. . താമരശ്ശേരി കണ്ണീരുപ്പില്‍ ഫസല്‍ എന്ന ഗുണ്ടാ ഫസല്‍(31), മലപ്പുറം […]

Continue Reading

ഒരേ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ ഒരുമിച്ച കളിക്കൂട്ടുകാര്‍ മരിച്ചപ്പോള്‍ ഇവരെ മറവ് ചെയ്തതും അടുത്തടുത്തായാണ്

ജിദ്ദ: സൗദിയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളി യുവാക്കളും മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാര്‍. ഒരേ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ ഒരുമിച്ച കളിക്കൂട്ടുകാര്‍ മരിച്ചപ്പോള്‍ ഇവരെ മറവ് ചെയ്തതും അടുത്തടുത്തായാണ്. മലപ്പുറം താനൂര്‍ കുന്നുംപുറം തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് കുഞ്ഞോം സ്വദേശി അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര സനദ് (22) എന്നിവരാണ് അപകടത്തില്‍ പൊലിഞ്ഞത്.സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിേന്റയും ജാഫര്‍ കൊണ്ടോട്ടിയുടേയും അക്ഷീണയത്‌നമാണ് അപകടം നടന്ന് ഒരു ദിവസം കഴിയുന്നതിന് […]

Continue Reading