ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടിതിയുടെ ആ അഞ്ച് നിരീക്ഷണങ്ങള്‍

ഖ്നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പ്രഖ്യാപിക്കുന്നതിനിടെ പ്രധാനമായും അഞ്ച് നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ബാബരി മസ്ജിദ് തകര്‍ക്കല്‍ നേരത്തെ ആസൂത്രണം ചെയ്തതായിരുന്നില്ല*കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവില്ല*സി.ബി.ഐ സമര്‍പ്പിച്ച ഓഡിയോയുടേയും വീഡിയോയുടേയും ആധികാരികത തെളിയിക്കാനായില്ല*സാമൂഹിവിരുദ്ധരാണ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ തടയുകയാണ് നേതാക്കള്‍ ചെയ്തത്.*പ്രസംഗത്തിന്റെ ഓഡിയോ വ്യക്തമായിരുന്നില്ലഇന്നാണ് ബാബരിമസ്ജിദ് തകര്‍ത്ത കേസില്‍ വിധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിടുന്നതാണ് ലഖ്നോ പ്രത്യേക സി.ബി.ഐ കോടതി വിധി. […]

Continue Reading

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിനായയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ദര്‍ശനം വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ..

ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നവംബര്‍ 16 നാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കൂടെ വിര്‍ച്വല്‍ ക്യൂ സംവിധാനവും നടപ്പിലാക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണമായ തോതില്‍ നടത്തല്‍ വെല്ലുവിളിയായത് കൊണ്ട് കര്‍ശനമായ പ്രോട്ടോകോള്‍ പാലിച്ച് നിയന്ത്രിതമായ ആളുകളോട് കൂടിയാവും ഈ പ്രവിശ്യത്തെ ശബരിമല തീര്‍ത്ഥാടനം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. […]

Continue Reading