ടൊവിനോ സിനിമയിലെ ബിജിഎം ഉപയോഗിച്ച് ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോ വൈറല്‍

മലപ്പുറം: ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടാക്കാരനും ഏറെ ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. പലപ്പോഴും തന്റെ ആരാധകര്‍ക്കായി ഉസൈന്‍ ബോള്‍ട്ട് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്ടൊവിനോ തോമസ് നായകനായി എത്തിയ കല്‍ക്കി എന്ന സിനിമയിലെ ബിജിഎം ആണ് ഉസൈന്‍ ബോള്‍ട്ട് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീവിതം […]

Continue Reading

കോഹ്‌ലിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ അജിങ്ക്യെ രഹാന

ഓസീസ് മണ്ണില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ശേഷം രണ്ടാം മത്സരത്തില്‍ അജിങ്ക്യെ രഹാനയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങി മിന്നും വിജയം കരസ്തമാക്കി ഇന്ത്യന്‍ ടീം. ഈ അവസരത്തലാണ് അജിങ്ക്യെ രഹാനയുടെ ക്യാപ്റ്റന്‍ മികവിനെ കുറിച്ചു വാനോളം പുകഴ്ത്തലുകള്‍ ഉയര്‍ന്നിട്ടുള്ളത്. ആദ്യ മത്സരത്തിലെ തോല്‍വിക്കു. പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഭാര്യ അനുഷ്‌ക്ക ശര്‍മ്മയുടെ പ്രസവത്തിനായി നാട്ടിലേക്ക് വണ്ടി കയറുകയായിരുന്നു.അജിങ്ക്യെ രഹാനയുടെ നായകത്വത്തില്‍ കളിക്കളത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ഓസീസ് […]

Continue Reading

ഭാവിലെ ധോണിയാകാന്‍ രണ്ട് മലയാളികള്‍

തിരുവനന്തപുരം: ഭാവിലെ ധോണിയാകാന്‍ മലയാളികളുടെ പ്രിയപ്പെട്ട മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും. ടിനു യോഹന്നാന്‍… പിന്നെ എസ് ശ്രീശാന്ത്, പിന്നാലെ സഞ്ജു സാംസണ്‍, ഇന്ത്യന്‍ ജഴ്‌സി അണിയുന്ന അടുത്ത കേരള താരം ആരായിരിക്കും? ഈ ചോദ്യം ക്രിക്കറ്റിനെ ആരാധിക്കുന്ന, നെഞ്ചേറ്റുന്ന മലയാളികള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നിലേറെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ആതിഥേയരായ മുംബൈയ്‌ക്കെതിരെ അതിവേഗ സെഞ്ചുറിയിലൂടെ ടീമിനെ ജയത്തിലെത്തിച്ച യുവതാരം മുഹമ്മദ് അസറുദ്ദീന്‍, ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച വിഷ്ണു വിനോദ് എന്നിവര്‍ പ്രതിഭ […]

Continue Reading

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് : ഹൃദയാഘാതത്തെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. അറുപതു വയസായിരുന്നു. അല്‍പം സമയം മുമ്പാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് വിഷാദ രോഗത്തെതുടര്‍ന്ന് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് വീട്ടിലേക്കു തിരികെ കൊണ്ടുവന്നിരുന്നു.ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെച്ചിരുന്നു.തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്ബോള്‍ ജീവിതത്തില്‍, […]

Continue Reading

ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന്റെ യാഥാര്‍ഥകാരണം

ന്യൂഡല്‍ഹി: ടീം ക്യാപ്റ്റന്‍ എന്ന പദവി ഒരു ടീമും കഴിവില്ലാത്ത ഒരു വ്യക്തിക്ക് നല്‍കില്ല. അതും ഐ.പി.എല്‍ പോലെ ഏറെ ആരാധകരുള്ള മത്സരത്തില്‍കൂടിയാകുമ്പോള്‍. ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന്റെ യാഥാര്‍ഥകാരണം ടീമിനെ പോലും അമ്പരപ്പിച്ചുകഴിഞ്ഞു. ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്.തനിക്ക് പകരക്കാരനായി ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗനെ താരം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മോര്‍ഗനാണ് ടീമിനെ നയിക്കുക.അതേസമയം, വിക്കറ്റ് കീപ്പര്‍, ബാബാറ്റ്സ് […]

Continue Reading

മലപ്പുറത്ത് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്രവാസിയുവാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ശറഫുദ്ധീന്‍ (29) ആണ് മരിച്ചത്. സൗദിയിലായിരുന്ന ശറഫുദ്ധീന്‍ ഈയിടെയാണ് നാട്ടില്‍ വന്നത്.തിങ്കളാഴ്ച രാത്രി ഒറവംപുറത്തെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം കിഴക്കെ പാണ്ടിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: ഷിബില (നെല്ലിക്കുത്ത്).

Continue Reading

ഖത്തര്‍ ലോകകപ്പ്
കാണികള്‍ക്ക് താമസിക്കാന്‍
കെട്ടിടങ്ങള്‍ സജ്ജമായി

ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പ് വേളയില്‍ കാണികള്‍ക്ക് താമസമൊരുക്കുന്നതിന് കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിട്ടു. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഹൗസിങ് ഡിപാര്‍ട്ട്മെന്റ്, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ധാരണയിലെത്തിയത്.താമസ കേന്ദ്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ വിശദമായി പഠിച്ച ശേമാണ് അംഗീകാരം നല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 150 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കി. […]

Continue Reading

മാസ്‌കില്ലാതെ പിറന്നാള്‍ ആഘോഷിച്ചു, തന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്

കിങ്റ്റണ്‍: തന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ താരം റഹീം സ്റ്റര്‍ലിങും ക്രിക്കറ്റ് താരം ക്രിസ് ഗെയിലുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.8 തവണ ഒളിംപിക് ചാംപ്യനായ, ലോകത്തിലെ വേഗമേറിയ ഉസൈന്‍ ബോള്‍ട്ട്. ട്വിറ്ററിലൂടയാണ് തനിക്കു രോഗബാധയുണ്ടായ വിവരം ബോള്‍ട്ട് ലോകത്തെ അറിയിച്ചത്. എല്ലാവര്‍ക്കും ഗുഡ് മോര്‍ണിങ്. എനിക്കു കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു ഞാന്‍ ടെസ്റ്റ് നടത്തിയത്. ഞാന്‍ […]

Continue Reading

താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന പോസിനെ കുറിച്ച് സാനിയാ മിര്‍സ. ഭയം മൂലം നേരത്തെ മാറ്റി
വെച്ച് പിന്നീട് ചെയ്ത ആ ചിത്രം കാണ

താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന പോസിനെ കുറിച്ച് സാനിയാ മിര്‍സ. ഭയം മൂലം നേരത്തെ മാറ്റിവെച്ച് പിന്നീട് ചെയ്ത ആ ചിത്രം കാണാം.. താന്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത്. പിന്നീട് ഭയം മൂലം മാറ്റിവെച്ച കാര്യവുമായിരുന്നു. തന്റെ അനുഭവക്കുറിപ്പ് പങ്കുവെക്കുകയാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ.തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമുള്ള രൂപമാറ്റത്തില്‍ ആരാധകര്‍ തന്നെ അന്തം വിട്ടിരുന്നു. നന്നായി തടിച്ചിരിക്കുന്ന സാനിയ മിര്‍സയെയായിരുന്നു ആ കാലയളവില്‍ കാണാന്‍ സാധിച്ചത്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ സാനിയ […]

Continue Reading

നഷ്ടപ്പെട്ടുപോയ തന്റെ ആദ്യ കാറായ മാരുതി800 കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഡല്‍ഹി: ഞാന്‍ ആദ്യമായി സ്വന്തമാക്കിയ കാര്‍ ഒരു മാരുതി800 ആയിരുന്നു. ആ കാര്‍ ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. അത് കണ്ടെത്താന്‍ സഹായിക്കുമോയെന്ന് ചോദിച്ച് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.തന്റെ ആദ്യത്തെ കാര്‍ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരനായി സമ്പാദിച്ച പണവുമായി താന്‍ വാങ്ങിയ ആദ്യത്തെ കാറാണിതെന്നും ഇത് വീണ്ടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു. ‘ഇന്‍ സ്പോര്‍ട്ലൈറ്റ്’ എന്ന ടോക് ഷോയില്‍ തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്. […]

Continue Reading