പുതുവത്സരാഘോഷത്തിനു പണം നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചു മകന്‍ മുത്തശ്ശിയെ തലക്കടിച്ച് കൊന്നു

Crime

ഡല്‍ഹി: പുതുവത്സരാഘോഷത്തിനു പണം നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചു മകന്‍ മുത്തശ്ശിയെ തലക്കടിച്ച് കൊന്നു. 19 കാരനായ കരണ്‍ ജോളിയാണ് തന്റെ 73 കാരിയായ മുത്തശ്ശി സതിഷ് ജോളിയെ തലക്കടിച്ച് കൊന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ റോഹ്താഷ് നഗറിലാണ് സംഭവം നടന്നത്.

റോഹ്താഷ് നഗറിലെ വീട്ടില്‍ തനിച്ചായിരുന്നു സതീഷ് ജോളി താമസിച്ചിരുന്നത്. മൂത്തമകന്‍ സഞ്ജയ് ആദ്യ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പം താമസിക്കുകയാണ്. രണ്ടാമത്തെ മകന്‍ മനോജ് സമീപത്താണ് താമസിക്കുന്നത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പ്രതിയായ കരണ്‍ മുത്തശ്ശിയായ സതീഷ് ജോളിയോട് പണം തരാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോള്‍ കൊല്ലുകയും തുടര്‍ന്ന് 18,000 രൂപ മോഷ്ടിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തല്‍.

പണവുമായി മുങ്ങിയ പ്രതിയെ പിന്നീട് പേലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് പോലീസ് വിവരമറിയുന്നത്, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സതീഷ് ജോളിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശ് മീററ്റിലെ കോളേജിലെ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിയാണ് പ്രതിയായ കരണ്‍.

Leave a Reply

Your email address will not be published. Required fields are marked *