കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മയ്‌ക്കെതിരെ സര്‍ക്കാര്‍

Crime News

കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മയ്‌ക്കെതിരായ കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമ്മ നല്‍കിയ ജാമ്യഹര്‍ജിയെ എതിര്‍ത്തായിരുന്നു സര്‍ക്കാര്‍ വാദം. അമ്മയ്‌ക്കെതിരായ മകന്റെ പരാതിയില്‍ കഴമ്പുണ്ട് തെളിവുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിയ്ക്കുന്ന കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യം കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.

കുട്ടിയ്ക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടിയുടെ മൊഴികളില്‍ പറയുന്നുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ ഈ മരുന്ന് അമ്മയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് നിലപാടിലേക്ക് പിന്നീട് കോടതിയെത്തി.

പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയില്‍ വാദിച്ചു. പിതാവിന്റെ സമ്മര്‍ദ്ദത്തിലാണ് കുട്ടി ആരോപണം ഉന്നയിച്ചതെന്നും അമ്മയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷം കേസില്‍ വിശദമായ വാദം കേട്ട കോടതി നാളെ അമ്മയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *