മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച: ഏഴ് കോടി രൂപയുടെ നഷ്ടം

Crime News

മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് ഹൊസൂര്‍ ബ്രാഞ്ചില്‍ വന്‍ കവര്‍ച്ച. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ഇന്ന് രാവിലെയാണ് സംഭവം.

ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തില്‍ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവര്‍ച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി നഗരമാണ് ഹൊസൂര്‍.

Leave a Reply

Your email address will not be published. Required fields are marked *