ഇടുക്കി: കുമളിയില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും 8 മാസം മുന്‍പാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരന് നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. ചൈല്‍ഡ് ലൈനില്‍ നിന്ന് അന്വേഷണം ഉണ്ടായതിന്റെ പേരില്‍ റസിയയും ഈശ്വരനും തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് റസിയ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. എന്നാല്‍ ഇന്ന് രാവിലെ റസിയ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരന് ഇവരെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. തുടര്‍ന്നു റസിയയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി ഈശ്വരനെ വാഗമണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.