പാലക്കാട് നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Crime News

പാലക്കാട് നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാളയാര്‍ ദേശീയ പാതയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ചുള്ളിമടപേട്ടക്കാടാണ് സംഭവം. കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന യുവതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂരില്‍ നിന്ന് അങ്കമാലി പൊലീസാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് യുവതിയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *