വള്ളിക്കുന്നത്ത് അഭിമന്യു കൊലപാതക കേസില്‍ മുഖ്യ പ്രതി സജയ് ദത്ത് കീഴടങ്ങി

Crime News

വള്ളിക്കുന്നത്ത് അഭിമന്യു കൊലപാതക കേസില്‍ മുഖ്യ പ്രതി സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് സജയ് ദത്ത്. കേസില്‍ സജയ് ദത്ത് ഉള്‍പ്പടെ അഞ്ച് പേരുണ്ടെന്നാണ് പൊലീസ് നിഗമനം. കൊലക്കേസിലെ മുഖ്യപ്രതിയാണ് സജയ് ദത്ത്. ക്ഷേത്ര പരിസരത്ത് വെച്ച് അഭിമന്യുവിനെ കുത്തിയത് സജയ് ദത്ത് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇയാളെ വള്ളികുന്നം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ഇതെന്ന് സി.പി.എം ആരോപിച്ചു. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവ ദിനമായ ബുധനാഴ്ച രാത്രി 9.30 ന് ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ക്ഷേത്രവളപ്പിന് കിഴക്കുള്ള മൈതാനത്തുവച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. വയറിന്റെ ഇടതുഭാഗത്ത് നാല് സെന്റീമീറ്റര്‍ വലിപ്പത്തിലാണ് കുത്തേറ്റിരുന്നത്. അഭിമന്യുവിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ അനന്തുവിനെ തിരക്കിയെത്തിയ സജയ്ദത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തിയത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *