ഏഴാം ക്ലാസുകാരിയെ സ്‌കൂള്‍ മാനേജര്‍ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

Crime

ഉത്തര്‍പ്രദേശ്: ഏഴാം ക്ലാസുകാരിയെ സ്‌കൂള്‍ മാനേജര്‍ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് സംഭവം പുറത്തറിഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗോല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 10 ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‌കൂള്‍ മാനേജര്‍ ഹരേന്ദ്ര യാദവ് (38), ജൂലൈ 30 നു കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി ഒളിവിലാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

നടന്ന സംഭവം പുറത്താരെയെങ്കിലും അറിയിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും വീട്ടില്‍ പറഞ്ഞാല്‍ നിന്റെ അച്ഛന്‍ തന്നെ നിന്നെ കൊല്ലുമെന്നുമാണ് പ്രതി പെണ്‍ കുട്ടിയോടു പറഞ്ഞത്. നഗരത്തിലുള്ള തന്റെ വീട്ടില്‍ കൂടെ നിന്ന് കൊണ്ട് പഠിക്കാനും പ്രതി ആവശ്യപ്പെട്ടെന്ന് പോലീസ് പറഞ്ഞു.

കുറച്ചു നാളുകള്‍ക്ക് ശേഷം കുട്ടി സംഭവം വീട്ടില്‍ പറയുകയായിരുന്നു. ഉടനെ തന്നെ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു. പക്ഷേ പ്രതിയെ പിടിക്കാനായില്ല. സ്‌കൂള്‍ മാനേജര്‍ക്കെതിരെ പോക്‌സോ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *