കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്നു.. വെഞ്ഞാറന്മൂട് രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ കോണ്‍ഗ്രസെന്ന് സി.പി.ഐ.എം

Crime

തിരുവനന്തപുരം: വെഞ്ഞാറന്മൂടില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. വെഞ്ഞാറന്മൂട് തോമ്പാമൂട് ജംഗ്ഷനില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു അക്രമണം. മിദിലാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹക്ക് മുഹമ്മദ് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിദിലാജ് ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്.
പ്രദേശത്ത് നേരത്തെ കോണ്‍ഗ്രസ് സി.പി.എം സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *