സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളന്‍മാരെ തേടി സി.പി.എം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പോരിന് ട്രോളുകളുടെ സാധ്യതയെ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ് സിപിഎം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ട്രോളന്മാരെ തേടുകയാണ് സിപിഎം. ഇതു സംബന്ധിക്കുന്ന കുറിപ്പ് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.‘പറഞ്ഞാലും പറഞ്ഞാലും തീരാത്ത വികസന പ്രവര്‍ത്തനങ്ങളുടെ ഒരു ചരിത്രമുണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേരളത്തിന് പറയാന്‍. ഒരു ഭാഗത്ത് ഹൈടെക്കായ സ്‌കൂളുകളാണെങ്കില്‍ മറുഭാഗത്ത് പുത്തന്‍ പാലങ്ങളാണ്. മറ്റൊരു ഭാഗത്ത് ആരോഗ്യമേഖലയുടെ അത്ഭുതാവഹമായ വികസനമാണ്. തടസ്സമില്ലാതെ നിരന്തരം നടന്ന ക്ഷേമപ്രവര്‍ത്തങ്ങള്‍ വേറെയും. എന്തില്ലെന്ന് ചോദിക്കുമ്പോള്‍ റേഷനില്ലെന്ന് പറയുന്ന […]

Continue Reading

സോളാര്‍ കേസ് വെറും പെണ്ണ് കേസ് മാത്രം, സ്വര്‍ണ്ണക്കടത്ത് കേസ് രാജ്യത്തെയാകെ നശിപ്പിക്കും
വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: സോളാര്‍ കേസ് വെറും പെണ്ണ് കേസ് മാത്രമാണെന്നും സ്വര്‍ണ്ണക്കടത്ത് കേസ് രാജ്യത്തെയാകെ നശിപ്പിക്കുന്നതുമാണെന്നും എസ്എന്‍ഡിപി കരയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സോളാര്‍ കേസും സ്വര്‍ണ്ണക്കടത്ത് കേസും തുല്യമല്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും രണ്ടും രണ്ട് വിഷയമാണ്. സോളാര്‍ കേസ് പെട്ടെന്ന് കുത്തി പൊക്കിക്കൊണ്ടു വന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ കേസിന് സ്വര്‍ണ്ണക്കടത്ത് കേസിന്റെയത്ര പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. സോളാര്‍ കേസില്‍ പരാതിക്കാരി എല്ലാത്തിനും നിന്നുകൊടുത്തിട്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു.‘സോളാര്‍ കേസില്‍ ഈ […]

Continue Reading

വാഗമണ്ണിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും പൂട്ടുവീഴും

ഇടുക്കി: വാഗമണ്ണിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും പൂട്ടിടാന്‍ പഞ്ചായത്തുവകുപ്പും രംഗത്ത്.ഏലപ്പാറയില്‍ നാളെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന. ഉപ്പുതറയില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.അന്വേഷണം നീളുന്നത് ആയിരത്തോളം സ്ഥാപനങ്ങളിലേയ്‌ക്കെന്ന് സൂചന.മേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനായി ഏലപ്പാറ,ഉപ്പുതറ പഞ്ചായത്തുകളിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.ഈ രണ്ട് പഞ്ചായത്തുകളിലായി വാഗമണ്ണില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരത്തില്‍പ്പെട്ട ആയിരത്തോളം സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിനും പഞ്ചായത്ത് ലൈസന്‍സോ മറ്റ് വകുപ്പുകളുടെ അനുമതിയോ ഇല്ലന്നാണ് അധികൃതര്‍ നടത്തിയ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.കോവിഡ് വ്യാപനത്തിന്റെ […]

Continue Reading

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവര്‍ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സംവിധായകന്‍ മധു സി നാരായണന്‍ ഏറ്റുവാങ്ങി.സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച […]

Continue Reading

താന്‍ ആഫ്രിക്കയിലുണ്ടെന്ന് അന്‍വര്‍ എം.എല്‍.എ

തന്നെ കാണില്ലെന്ന പരാതിക്കു മറുപടിയുമായി അന്‍വര്‍ എം.എല്‍.എ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എം.എല്‍.എ രംഗത്തുവന്നത്. തദ്ദേശസ്വയ ഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം ബിസിനസ് ആവശ്യത്തിനായി വിദേശത്ത് പോകേണ്ടി വന്നു.നിലവില്‍ ആഫ്രിക്കയിലാണുള്ളതെന്നുമാണ് എം.എല്‍.എ വ്യക്തമാക്കിയത്.നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന്‍ എന്ന മാനുവാണ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്.ഇതിന്റെ മറുപടിയാണ് എം.എല്‍.എ നല്‍കിയത് നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയുന്നത് പോലെ ജനപ്രതിനിധി എന്നതിനൊപ്പം ഒരു ബിസിനസ്സുകാരന്‍ കൂടിയാണ് താനെന്നും […]

Continue Reading

വി.എസിന്റെ പകരക്കാരനായി മലമ്പുഴയില്‍ എ. വിജയരാഘവന്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ പകരക്കാരനായി മലമ്പുഴയില്‍ എ. വിജയരാഘവന്‍വന്നേക്കും. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇനി മത്സരിക്കില്ല. ഇതിനുപകരം ഇവിടേക്ക് ശക്തനായൊരു സ്ഥാനാര്‍ഥിയെ തേടുകയാണ് സി.പി.എം. രണ്ടു മുഖ്യമന്ത്രിമാരെ സമ്മാനിച്ച മലമ്പുഴയില്‍ ഇത്തവണ എ. വിജയരാഘവനെ മത്സരിപ്പിക്കാനുളള നീക്കം നടക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പതും ഇടതിനൊപ്പമാണ്. തൃത്താല, പാലക്കാട്, മണ്ണാര്‍ക്കാട് എന്നിവയാണ് യു.ഡി.എഫിനുള്ളത്.ആലത്തൂരില്‍ കെ.ഡി പ്രസേനനും നെന്മാറയില്‍ കെ. ബാബുവിനും […]

Continue Reading

30സീറ്റ് വേണമെന്നാണ് ലീഗ്: കഴിയില്ലെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് 30സീറ്റ് വേണമെന്നാവശ്യപ്പെട്ട് നേതൃത്വം.കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലും ചര്‍ച്ച നടന്നെങ്കിലുംഫലമുണ്ടായില്ല. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകള്‍ക്ക് പുറമെ ആറുസീറ്റുകള്‍കൂടിയാണ് ലീഗ് പുതുതായി ആവശ്യപ്പെട്ടത്. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനചര്‍ച്ചകള്‍ വഴിമുട്ടി. അനുനയശ്രമവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടു. എന്നാല്‍ ലീഗ് അയഞ്ഞിട്ടില്ല. കഴിഞ്ഞതവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്.എല്‍ജെഡി, കേരള കോണ്‍ഗ്രസ് (എം) പാര്‍ടികള്‍ യുഡിഎഫ് വിട്ട സാഹചര്യത്തില്‍ 30 സീറ്റ് വേണമെന്നാണ് ലീഗിന്റെ […]

Continue Reading

ടെന്റ് ടൂറിസത്തെ കൊല്ലരുത്: മുരളി തുമ്മാരുക്കുടി

വയനാട്ടിലുണ്ടായ അപകടം കാരണം ടെന്റ് ടൂറിസം നിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത് ഉചിതമായ നടപടിയല്ലെന്ന് മുരളി തുമ്മാരുക്കുടി. കോവിഡ് കാരണം നട്ടെല്ലൊടിഞ്ഞ കേരള സാമ്പത്തിക രംഗത്തെ കൂടുതല്‍ തളര്‍ത്താനും ഇത് കാരണമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ടെന്റ് ടൂറിസത്തെ കൊല്ലരുത്…വയനാട്ടില്‍ ടെന്റില്‍ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീര്‍ച്ചയായും അന്വേഷിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം.എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയില്‍ കേരളത്തില്‍ ഒരപകടം ഉണ്ടായാലുടന്‍ ‘അതങ്ങ് […]

Continue Reading

പി.വി അന്‍വര്‍ എം.എല്‍.എയെ കാണ്‍മാനില്ലെന്ന് പോലീസില്‍ പരാതി

നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന്‍ എന്ന മാനുവാണ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി എം.എല്‍.എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.പഞ്ചായത്ത് […]

Continue Reading

രാജ്യത്തിന്റെ നന്മക്കായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണം; അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി

കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാന്‍ ട്രാക്ടര്‍റാലി സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മക്കായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കിസാന്‍ ട്രാക്ടര്‍ റാലിക്ക് ഐക്യപ്പെട്ട് രാഹുല്‍ നേരത്തേയും രംഗത്തെത്തിയരുന്നു.’ രാജ്യത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുമാണ്. അതൊരു സത്യാഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തരം വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകരാണെങ്കിലും […]

Continue Reading