സംസ്ഥാനത്ത് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം ഉടനില്ലെന്ന് മുഖ്യമന്ത്രി.. ഓണ്‍ലൈന്‍ പഠന രീതി തുടരാന്‍ തീരുമാനം.

Education Keralam

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്‌ളാസ് ആരംഭിക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്. ഇതില്‍ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളിലും ഓണ്‍ലൈന്‍ പഠനം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ളാസ്സുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ല.

ഈ വര്‍ഷത്തെ ത്രിവല്‍സര,പഞ്ചവല്‍സര എല്‍എല്‍ബി കോഴ്സുകളിലേക്ക് 60 വിദ്യാര്‍ത്ഥകളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറയിച്ചിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലായി 240 സീറ്റുകള്‍ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മുഴുവന്‍ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങി നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫലത്തില്‍ ഒരു സീറ്റുപോലും കുറയില്ലെന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *